Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 ഏപ്രില്‍ (H.S)
തിരുവനന്തപുരം നിയോജക മണ്ഡലം സ്ഥാനാർത്ഥി കരമന ജയനെ വിജയിപ്പിക്കാൻ ആഹ്വാനം നടത്തി നഗരത്തിലെ യുവജനത അണി നിരന്ന യുവശക്തി റാലി തേജ്വസി സൂര്യ എം പി കിഴക്കേകോട്ടയിൽ വച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ശ്രീകണ്ഠേശ്വരത്ത് സമാപിച്ചു.
തിരുവനന്തപുരo മണ്ഡലത്തിൽ ഒട്ടേറെ വികസന സാധ്യതകൾ ഉണ്ടന്നും വികസനത്തിൻ്റെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാവണമെന്നും, തെക്കേ ഇന്ത്യയിലെ ഇതര സംസ്ഥനങ്ങളുടെ തലസ്ഥാന നഗരങ്ങൾ വികസിതമായി കുതിയ്ക്കുമ്പോൾ തിരുവനന്തപുരം നഗരം മാത്രം കടുത്ത അവഗണനയിലാണന്നും സമാപന സമ്മേളനത്തിൽ NDA സ്ഥാനാർത്ഥി കരമന ജയൻ പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ, കോട്ടകളുടെ ദുരവസ്ഥ, കുടിവെള്ള പ്രശ്‌നം, ചാല കമ്പോള വികസനം, തീര ദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കേണ്ടത് ഉണ്ടന്നും,തീരദേശമേഖലയിൽ അടിസ്ഥാന വികസനത്തിൻ്റെ നിഴൽ പോലും ഇതു വരെ എത്തിയിട്ടില്ലന്നും ബിജെപി യുടെ തിരുവനന്തപുരം സിറ്റി ജില്ലയിൽ നിന്നുള്ള നാല് ബിജെപി സ്ഥാനാർത്ഥികളും നിയമസഭയിൽ ഉണ്ടാവുമെന്നും, അത് നഗരത്തിനെ വികസിതമാക്കുമെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കൂടിയായ കരമന ജയൻ കൂട്ടി ചേർത്തു.
ഹിന്ദു ഐക്യ വേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും ചടങ്ങിൽ വച്ച് NDA സ്ഥാനാർത്ഥി കരമന ജയനെ ആദരിച്ചു
---------------
Hindusthan Samachar / Sreejith S