സംസ്ഥാന സർക്കാരിനെതിരെ വിമർശനം തുടർന്ന് ഡോക്ടര് ബി അശോക്
Thiruvananthapuram , 30 ഏപ്രില് (H.S.) സസ്പെൻഷന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനം തുടർന്ന് ഡോക്ടര് ബി അശോക് ഐഎഎസ്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ ന
ബി അശോക്


Thiruvananthapuram , 30 ഏപ്രില് (H.S.)

സസ്പെൻഷന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനം തുടർന്ന് ഡോക്ടര് ബി അശോക് ഐഎഎസ്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ നടപടിയെന്നും ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു.

ജനം പുറത്താക്കിയ സർക്കാ 1രിൻ്റെ സസ്പെൻഷൻ മേശപ്പുറത്തിരിക്കട്ടെ. കാരണമില്ലാത്ത ഉത്തരവായത് കൊണ്ട് തന്നെ അത് പുതിയ സർക്കാർ വരുമ്പോൾ പിൻവലിക്കപ്പെടുമെന്നും തിരികെ സർവ്വീസിൽ പ്രവേശിക്കുമെന്നുമാണ് കരുതുന്നത്. മറ്റ് നടപടിയൊന്നും ആവശ്യമില്ല. കോടതിയിലേക്കോ ട്രിബ്യൂണിലിലേക്കോ പോകുന്നില്ല. കഴിഞ്ഞ ജനു 25 മുതൽ പൊതുഭരണ വകുപ്പിൽ നിന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന നീക്കത്തിൻ്റെ ഭാഗമായാണ് ഇതിനെ കാണുന്നത് അദ്ദേഹം വിമര്ശിച്ചു.

5 തവണ മുഖ്യമന്ത്രിയെ ട്രിബ്യൂണലിൽ കയറ്റി. മുഖ്യമന്ത്രിയുടെ ചട്ടവിരുദ്ധമായ മുഴുവൻ നടപടികളും റദ്ദ് ചെയ്യിച്ചു. അഖിലേന്ത്യാ സർവ്വീസ് ചട്ടം അനുസരിച്ചേ കേരളത്തിൽ ഐഎഎസ് കേഡർ നടത്താനാവൂ എന്ന ഉത്തരവ് സർക്കാരിന് വലിയ വൈക്ലബ്യമുണ്ടാക്കി. 2025 മുതൽ തന്നെ സർക്കാരിന് പുറത്തേ് ഓടിക്കാൻ ഉടായിപ്പുകളും തന്ത്രങ്ങളും രൂപീകരിച്ചു. തദ്ദേശ വകുപ്പ് രൂപീകരിച്ച കമ്മീഷനിലും കെടിഡിഎഫ്സി ചെയർമാൻ എന്നിവിടങ്ങളിൽ നിയമിക്കാനുള്ള സർക്കാർ നീക്കങ്ങൾ ട്രിബ്യൂണൽ റദ്ദാക്കിയെന്നും അദ്ദേഹം വിമര്ശിച്ചു.

സർക്കാരിൻ്റെ നാണം കെട്ട പരാജയം മറയ്ക്കാൻ താൻ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തി എന്ന് പറഞ്ഞാണ് തനിക്ക് സസ്പെൻഷൻ തന്നത്. സർക്കാർ ഉദ്യോഗസ്ഥർ തൻ്റെ അടിമ വേലക്കാരാണെന്നും തന്നെ പുകഴ്ത്തിപ്പാടാൻ മാത്രം ജനിച്ചിട്ടുള്ളവരാണെന്നും കോറസായുള്ള വാഴ്ത്ത് പാട്ട് മാത്രം നടത്താമെന്ന ചിലരുടെ മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യമാധ്യമത്തിലും മറ്റ് മാധ്യമങ്ങളിലും നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ കട്ടിംഗുകൾ എടുത്ത് പെരുമാറ്റചട്ട ലംഘനമെന്ന് കാട്ടി ഒരു സ്വകാര്യ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിരുന്നു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അത് തള്ളി. അച്ചടക്കവശം സർക്കാരിന് പരിശോധിക്കാമെന്ന് കമ്മീഷൻ പറഞ്ഞിരുന്നു. അതേ ഫയൽ അനുസരിച്ചാണ് നിലവിൽ സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഏത് പരാമർശമാണെന്ന് ഉത്തരവിലില്ല. മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനാവില്ല. 2023 മുതൽ മുഖ്യമന്ത്രിക്കെതിരെയാണ് ഐഎഎസ് അസോസിയേഷൻ ട്രിബ്യൂണലിൽ കേസ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ അഡ്വക്കേറ്റ് ജനറൽ ഹാജരായ അഞ്ച് കേസും പരാജയപ്പെടുമ്പോൾ തന്നോട് വിരോധമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർഭരണത്തിലെത്തും മുമ്പ് ഇവിടെ ആരും മിണ്ടാൻ പാടില്ല എന്ന ഉത്തരവാണ് നിലവിലെ സർക്കാർ ഇറക്കിയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ നല്ല നിലയിലുള്ള ടീം വർക്ക് ഉദ്യോഗസ്ഥരുമായി സർക്കാരിനുണ്ടായിരുന്നു. പ്രളയ, കൊവിഡ് സമയത്തടക്കം സിവിൽ സര്വ്വീസുകാർ അക്ഷീണം യത്നിച്ചു. അത് തുടർഭരണത്തിൻ്റെ പ്രധാന ഘടകമായിരുന്നു. മുതിർന്ന മന്ത്രിമാരടക്കം ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തു. രണ്ടാം സർക്കാരിൽ 2023ഓടെ ഈ താളം തെറ്റി. ഇതിൻ്റെ പ്രധാന കാരണം ഏതാണ്ട് 12ഓളം വിരമിച്ച മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സർക്കാരിൻ്റെ പലയിടങ്ങളിലും പ്രവർത്തിക്കാൻ ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സർവ്വീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെയാണ് സാധാരണ നിയമിക്കാറുള്ളത്. അതേ ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറിക്കൊപ്പം നിന്ന് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കുന്നത്. ഒന്നാം സർക്കാരിൽ ശിവശങ്കറുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ അരോപണവും സസ്പെൻഷനും ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കൃത്യമായി ഏകോപനം നിർവ്വഹിച്ചിരുന്നു.

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News