സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു.
Thiruvananthapuram , 30 ഏപ്രില് (H.S.) സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,810 രൂപയായി. പവന് 160 രൂപയുടെ വർധനയുണ്ടായി. ഇതോടെ ഒരു പവൻ സ്വർണവില 1,10,480 രൂപയിലെത്തി.
Gold rate increased


Thiruvananthapuram , 30 ഏപ്രില് (H.S.)

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,810 രൂപയായി. പവന് 160 രൂപയുടെ വർധനയുണ്ടായി. ഇതോടെ ഒരു പവൻ സ്വർണവില 1,10,480 രൂപയിലെത്തി. ഈ മാസം വില കുറയുമെന്ന് കരുതിയ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്. മാസാവസാനം സ്വർണം വാങ്ങാനിരുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. തുടർച്ചയായ വിലവർധന വിപണിയെ ആശങ്കയിലാക്കുന്നുണ്ട്.

മറ്റ് കാരറ്റുകളുടെ വിലനിലവാരം

18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 15 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,350 രൂപയായി. ഒരു പവൻ വാങ്ങാൻ 90,800 രൂപ നൽകണം. 14 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 15 രൂപ വർധിച്ചു.

ഇതോടെ ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന് 8,840 രൂപയാണ് വിപണിവില. പവന് 70,720 രൂപ നൽകണം. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 5,700 രൂപയായി. ഇതിന് പവന് 45,600 രൂപയാണ് ഇന്നത്തെ വില. സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 2,500 രൂപ നൽകണം.

തുടരുന്ന അസ്ഥിരത

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്വർണവിലയിൽ ചെറിയ ആശ്വാസമുണ്ടായിരുന്നു. വില കുറഞ്ഞെങ്കിലും പവൻവില ഒരു ലക്ഷത്തിന് മുകളിൽ തന്നെ തുടർന്നു. ഇതാണ് വീണ്ടും ഉയരുന്നതായി ഇപ്പോൾ കാണുന്നത്. ഈ മാസം പല ദിവസങ്ങളിലും വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ചില ദിവസങ്ങളിൽ പവന് ആയിരം രൂപയിലധികം കുറയുകയും ചെയ്തു.

ഏപ്രിൽ മാസത്തിലെ അവസാന ദിവസമായ ഇന്ന് വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികളും ഉപഭോക്താക്കളും. എന്നാൽ, ഇന്നലെ കണ്ടതിന് സമാനമായി ഇന്നും വില കുതിച്ചുയരുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വില ഇനിയും ഉയർന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലെ ഈ മാറ്റം സാധാരണ കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റിക്കുന്നതാണ്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ആഗോള വിപണിയിലെ എണ്ണവില വർധനയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യ കൂടുതലായി ആശ്രയിക്കുന്ന ബ്രെൻ്റ് ക്രൂഡിൻ്റെ വില വലിയ തോതിൽ വർധിച്ചു. ബാരലിന് 125 ഡോളറിന് മുകളിലാണ് ഇപ്പോഴത്തെ വില.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും ഇതിന് കാരണമാണ്. കൂടാതെ, ഹോർമുസ് കടലിടുക്കിലെ നാവിക തടസ്സങ്ങളും ആഗോള വിപണിയിൽ ആശങ്ക സമ്മാനിക്കുന്നു. ഈ പ്രതിസന്ധികളെല്ലാമാണ് സ്വർണവില കുതിച്ചുയരാൻ വഴിയൊരുക്കുന്നത്. വെടിനിർത്തൽ സമയം നീട്ടിയെങ്കിലും വിപണിയിൽ ഇപ്പോഴും അസ്ഥിരത തുടരുകയാണ്. ഇത് സ്വർണത്തിലെ നിക്ഷേപം സുരക്ഷിതമാക്കാൻ സാധാരണക്കാരെയും നിക്ഷേപകരെയും പ്രേരിപ്പിക്കുന്നു.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങൾരാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ഡോളർ വിനിമയ നിരക്കും രൂപയുടെ മൂല്യവും വിലയെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇറക്കുമതി തീരുവയിലെ മാറ്റങ്ങളും സ്വർണവിലക്ക് അടിത്തറയാകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News