കസ്റ്റംസ് വകുപ്പില് ജോലി നേടാം; പത്താം ക്ലാസ് യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാം
Chennai , 05 ഏപ്രില് (H.S.) ചെന്നൈ കമ്മീഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിലെ കസ്റ്റംസ് മറൈൻ വിംഗില് ഗ്രൂപ്പ് സി (നോണ്-ഗസറ്റഡ് / നോണ്-മിനിസ്റ്റീരിയല്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം
Job opportunity


Chennai , 05 ഏപ്രില് (H.S.)

ചെന്നൈ കമ്മീഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിലെ കസ്റ്റംസ് മറൈൻ വിംഗില് ഗ്രൂപ്പ് സി (നോണ്-ഗസറ്റഡ് / നോണ്-മിനിസ്റ്റീരിയല്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രേഡ്സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓരോ തസ്തികയുടെയും ഒഴിവുകള്, ശമ്പള സ്കെയില്, പ്രായപരിധി, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്, പ്രവർത്തിപരിചയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള് താഴെ

1. ട്രേഡ്സ്മാൻ

19,900 - 63,200 രൂപവരയാണ് ശമ്രളം. ആകെ രണ്ട് ഒഴിവുകളാണിവിടെയുള്ളത് (ഒന്ന് ജനറല് വിഭാഗത്തിനും ഒന്ന് ഒബിസി വിഭാഗത്തിനും). അപേക്ഷിക്കുന്നവർക്ക് 25 വയസ്സില് കൂടാൻ പാടില്ല. സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷം വരെയും മറ്റ് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങള്ക്കനുസരിച്ചും പ്രായപരിധിയില് ഇളവുകള് ലഭിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യ യോഗ്യതയും മെക്കാനിക്, ഡീസല്, ഫിറ്റർ, ടർണർ, വെല്ഡർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ്, കാർപ്പെന്റർ എന്നിവയിലേതെങ്കിലും ട്രേഡില് ഐ.ടി.ഐ. സർട്ടിഫിക്കറ്റും ആവശ്യമാണ്. കൂടാതെ, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്, ഷിപ്പ് റിപ്പയർ ഓർഗനൈസേഷനുകളില് രണ്ട് വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്. എഫ്.ആർ.പി. (ഫൈബർ റീൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ലാമിനേഷൻ, റിപ്പയർ എന്നിവയിലുള്ള പരിചയം, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിംഗ്, ഇൻഡസ്ട്രിയല് സേഫ്റ്റി എന്നിവയിലെ പരിശീലനം/അറിവ് എന്നിവ അഭികാമ്യമാണ്.

2. സീമാൻ

18,000 - 56,900 വരെയാണ് ശമ്പളം. ആകെ ആറ് ഒഴിവുകളാണിവിടെയുള്ളത് (നാല് ജനറല്, ഒന്ന് ഒബിസി, ഒന്ന് ഇ.ഡബ്ല്യു.എസ്). പ്രായപരിധി 18നും 25നും ഇടയിലായിരിക്കണം. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങള്ക്കനുസരിച്ച് പ്രായപരിധിയില് ഇളവുകള് ലഭിക്കും.

പത്താം ക്ലാസ് പാസ്സായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. കൂടാതെ, കടലില് പോകുന്ന മെക്കനൈസ്ഡ് കപ്പലുകളില് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. ഇതില് രണ്ട് വർഷത്തെ പ്രവർത്തിപരിചയം ഹെല്മ്സ്മാൻ, സീമാൻഷിപ്പ് എന്നീ ജോലികളിലായിരിക്കണം. മറൈൻ മെർക്കന്റൈല് ഡിപ്പാർട്ട്മെന്റ് നല്കുന്ന മേറ്റ് ഓഫ് ഫിഷിംഗ് വെസല് യോഗ്യതാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണനയുണ്ടാകും.

3. ഗ്രീസർ

18,000 - 56,900 ആണ് ശമ്പളം. ആകെ രണ്ട് ഒഴിവുകളുണ്ട് (ഒന്ന് ജനറല്, ഒന്ന് ഇ.ഡബ്ല്യു.എസ്). 18നും 25നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ നിയമങ്ങള്ക്കനുസരിച്ച് പ്രായപരിധിയില് ഇളവുകള് ലഭ്യമാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. കടലില് പോകുന്ന മെക്കനൈസ്ഡ് കപ്പലുകളില് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ഇതില് പ്രധാന മെഷിനറികളും അനുബന്ധ മെഷിനറികളും പരിപാലിക്കുന്നതിലുള്ള പരിചയവും നിർബന്ധമാണ്. മറൈൻ മെർക്കന്റൈല് ഡിപ്പാർട്ട്മെന്റ് നല്കുന്ന എഞ്ചിൻ ഡ്രൈവർ ഓഫ് ഫിഷിംഗ് വെസല് യോഗ്യതാ സർട്ടിഫിക്കറ്റ് അഭികാമ്യമാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില് 30

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News