തെലങ്കാനയിൽ കോണ്ഗ്രസ് സര്ക്കാര് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള് കേരളത്തിലും ആവര്ത്തിക്കുമെന്ന് ഉറപ്പുനല്കി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക.
Pathanamthitta , 05 ഏപ്രില് (H.S.) തെലങ്കാനയിൽ കോണ്ഗ്രസ് സര്ക്കാര് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള് കേരളത്തിലും ആവര്ത്തിക്കുമെന്ന് ഉറപ്പുനല്കി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക. കോന്നി നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറ
Mallu Bhatti Vikramarka


Pathanamthitta , 05 ഏപ്രില് (H.S.)

തെലങ്കാനയിൽ കോണ്ഗ്രസ് സര്ക്കാര് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള് കേരളത്തിലും ആവര്ത്തിക്കുമെന്ന് ഉറപ്പുനല്കി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക. കോന്നി നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം സംഘടിപ്പിച്ച കോന്നി പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെലങ്കാനയിൽ ഇന്ദിര ഗ്യാരൻ്റി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനം പൂര്ണമായും സൗജന്യമാണ്. കോൺഗ്രസ് ഒരു വാഗ്ദാനം നല്കിയാല് അത് പാലിക്കുമെന്നതിൻ്റെ തെളിവാണിത്. സമാനമായ മാതൃകകള് കേരളത്തിലും നടപ്പിലാക്കാന് യുഡിഎഫിന്സാധിക്കുമെന്നും വിക്രമാർക പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം അതുമ്പുംകുളം കാക്കര ശ്രീ മഹാദേവർ ക്ഷേത്ര പരിസരത്ത് നിന്നാണ് സ്ഥാനാർഥിയുടെ പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ്ഷോയില്പ്രവര്ത്തകര് ആവേശത്തോടെ പങ്കുചേര്ന്നു. അതുമ്പുംകുളത്തു നിന്നും പയ്യനാമൺ, ചാങ്കൂർമുക്ക്, അട്ടച്ചാക്കൽ വഴി നീങ്ങിയ പര്യടനം ചെങ്ങറയിലാണ് സമാപിച്ചത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫിൻ്റെ ആത്മവിശ്വാസം വര്ധിപ്പിക്കുന്നതായിരുന്നു ഉപമുഖ്യമന്ത്രിയുടെ സന്ദര്ശനവും വാക്കുകളും.

സംസ്ഥാനത്ത് വലിയ മാറ്റം ലക്ഷ്യമെന്ന് ആൻ്റോ ആൻ്റണി

ഐക്യജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരള സംസ്ഥാനത്തെ മുന്നോട്ട് നയിക്കുവാനുള്ള ദിശാ സൂചികയാണെന്ന് എംപി ആൻ്റോ ആൻ്റണി. ഇന്ദിരാ ഗ്യാരൻ്റി ഉൾപ്പെടെ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി. സതീഷ് കൊച്ചുപറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഐഎൻറ്റിയുസി നടത്തിയ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആൻ്റോ. കൂടാതെ, റബ്ബറിന് 300 രൂപ അടിസ്ഥാന വില എന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ വോട്ടർമാരെ നേരിട്ട് കണ്ട് കോന്നിയുടെ വികസന മുരടിപ്പ് ചർച്ചയാക്കിക്കൊണ്ടും ശബരിമല സ്വർക്കൊള്ള വിഷയം ഉന്നയിച്ചുമാണ് സതീഷ് കൊച്ചുപറമ്പിലിൻ്റെ പ്രചാരണം ശക്തമാകുന്നത്. മണ്ഡലം തിരിച്ച് പിടിക്കുമെന്നും മണ്ഡലത്തിൽ ശക്തമായ യുഡിഎഫ് തരംഗമുണ്ടാകുമെന്നുമാണ് സതീഷ് കൊച്ചുപറമ്പിലിൻ്റെ അഭിപ്രായം. വോട്ടർമാരെ നേരിട്ട് കണ്ട് കോന്നിയുടെ വികസന മുരടിപ്പ് ചർച്ചയാക്കിക്കൊണ്ടാണ് ജനവിധി തേടുന്നത്.

കോട്ട കാക്കാൻ എൽഡിഎഫ് ശക്തം

വർഷങ്ങളോളം കോൺഗ്രസ് നേതാവ് അടൂർ പ്രകാശിൻ്റെ തണലിൽ യുഡിഎഫിൻ്റെ ശക്തികേന്ദ്രമായിരുന്നു കോന്നി. എന്നാൽ 2029 ലെ ഉപതെരഞ്ഞെടുപ്പിൽ കെ യു ജനീഷ് കുമാറിലൂടെ കോന്നി ഇടതുപക്ഷം പിടിച്ചെടുത്തു. ഇത്തവണയും എൽഡിഎഫ് ജനീഷ് കുമാറിനെ രംഗത്തിറക്കിയപ്പോൾ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫ് സതീഷ് കൊച്ചുപറമ്പിലിനെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കുകയായിരുന്നു. വളരെ വാശിയേറിയ പോരാട്ടമാണ് കോന്നിയിൽ അരങ്ങേറുന്നത്. എന്നാൽ ഇപ്രാവശ്യം കോന്നി മണ്ഡലം പിടിച്ചെടുക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായ കെ യു ജനീഷ് കുമാർ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News