സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റം.
Ernakulam , 06 ഏപ്രില് (H.S.) സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റം. ഇന്ന് രാവിലെ കുറഞ്ഞ സ്വര്ണ വില ഉച്ചയ്ക്ക് ശേഷം കൂടി. ഇറാന്-യുഎസ-ഇസ്രായേല് യുദ്ധത്തിന് അവസാനമായേക്കും എന്ന റിപ്പോര്ട്ടുകള് പുറത്ത് വന്നതിന് പിന്നാലെയാണ് സ്വര്ണ വില വര്ധിച്ചിരിക്കുന്നത
Gold rate


Ernakulam , 06 ഏപ്രില് (H.S.)

സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റം. ഇന്ന് രാവിലെ കുറഞ്ഞ സ്വര്ണ വില ഉച്ചയ്ക്ക് ശേഷം കൂടി. ഇറാന്-യുഎസ-ഇസ്രായേല് യുദ്ധത്തിന് അവസാനമായേക്കും എന്ന റിപ്പോര്ട്ടുകള് പുറത്ത് വന്നതിന് പിന്നാലെയാണ് സ്വര്ണ വില വര്ധിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ഒരു പവന് സ്വര്ണത്തിന് 1320 രൂപയും ഗ്രാമിന് 165 രൂപയും ആയിരുന്നു കുറഞ്ഞിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഉച്ച വരെ 22 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 13670 രൂപയായിരുന്നു.

പവന് 109360 രൂപയും ആയിരുന്നു. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 11235 രൂപ, പവന് 89880 രൂപ, 14 കാരറ്റ് സ്വര്ണം ഗ്രാമിന് 8750 രൂപ, പവന് 70000 രൂപ എന്നിങ്ങനെയായിരുന്നു വില. 9 കാരറ്റ് സ്വര്ണം ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് നല്കേണ്ടിയിരുന്നത്. എന്നാല് ഉച്ചക്ക് ശേഷം കാര്യങ്ങള് കീഴ്മേല് മറിഞ്ഞു. ഏകദേശം കുറഞ്ഞത്രയും വില ഉച്ചയ്ക്ക് ശേഷം സ്വര്ണത്തിന് കൂടി.

22 കാരറ്റ് സ്വര്ണവില ഉച്ചയോടെ ഗ്രാമിന് 140 രൂപയാണ് കേരളത്തില് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 13670 ല് നിന്ന് 13,810 രൂപയായി വില ഉയര്ന്നു. ഇന്ന് മാത്രം 25 രൂപയുടെ വ്യത്യാസമാണ് സ്വര്ണത്തിന് ഉണ്ടായിരിക്കുന്നത്. പവന് 1120 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഉച്ച വരെ പവന് 109360 രൂപ ആയിരുന്ന 22 കാരറ്റ് സ്വര്ണം 1,10,480 രൂപയ്ക്കാണ് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം നടത്തുന്നത്.

ആറാഴ്ചയോളമായി തുടരുന്ന മിഡില് ഈസ്റ്റ് സംഘര്ഷം അവസാനിപ്പിക്കാന് പാകിസ്ഥാന്റെ മധ്യസ്ഥതയില് തീരുമാനമായി എന്ന റിപ്പോര്ട്ടുകള് പുറത്തുവന്നതോടെയാണ് സ്വര്ണത്തിന് കുതിപ്പുണ്ടായത്. ഹോര്മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില് ഇറാന് ചില വിട്ടുവീഴ്ചകള്ക്ക് തയാറായേക്കും എന്ന റിപ്പോര്ട്ടുകള് വിപണികള്ക്ക് ഉത്തേജകമായി. ഇതോടെ രാജ്യാന്തര വിപണിയില് ക്രൂഡ് ഓയില് വില ഇടിഞ്ഞു.

അന്താരാഷ്ട്ര വിപണിയില് സ്വര്ണം ഔണ്സിന് 4,700 ഡോളറിന് തൊട്ടടുത്തെത്തി. ഈ ട്രെന്ഡ് തുടര്ന്നാല് വില ഇനിയും ഉയരും എന്നാണ് വിശകലന വിദഗ്ധര് പറയുന്നത്. 18 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 11235 ല് നിന്ന് 11415 ല് എത്തി. അതേസമയം വെള്ളി വിലയില് മാറ്റമൊന്നമില്ല. ഉച്ചയ്ക്ക് ശേഷമുള്ള വിലയുടെ അടിസ്ഥാനത്തില് ഒരു പവന്റെ സ്വര്ണാഭരണം വാങ്ങിക്കാന് 1.25 ലക്ഷം രൂപയെങ്കിലും ചിലവ് വരും.

സ്വര്ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്മാര്ക്കിംഗ് നിരക്കുകള് എന്നിവ കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. മൂന്നു മുതല് 30 ശതമാനം വരെ പണിക്കൂലിയാണ് കേരളത്തില് ആഭരണങ്ങള്ക്ക് ഈടാക്കുന്നത്. ആഭരണത്തിന്റെ ഡിസൈന് ആണ് പണിക്കൂലി നിര്ണയിക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി. യുദ്ധം അവസാനിക്കുന്നു എന്ന വാര്ത്തകള്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നാല് സ്വര്ണ വില കുതിച്ചുയരാന് സാധ്യതയുണ്ട് എന്നാണ് വിപണി നിരീക്ഷകര് അഭിപ്രായപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News