രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ഹരിപ്പാട് എ ഐ വീഡിയോ; ബിജെപി സ്ഥാനാർത്ഥിക്കെതിരെ UDF ഇലക്ഷൻ കമ്മീഷന് പരാതി നൽകി
Alappuzha, 06 ഏപ്രില്‍ (H.S.) ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയും നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്
Ramesh chennithala


Alappuzha, 06 ഏപ്രില്‍ (H.S.)

ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയും നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എ ഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഇത് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണ്.

ഇത് ഉടൻതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സൈബർ സെൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും വർഗീയ ചേരിതിരിവും കലാപവുംസൃഷ്ടിക്കാൻ ശ്രമിച്ചതിനും ഒപ്പം അപകീർത്തിക്കും കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിന് എതിർ സ്ഥാനാർത്ഥിക്ക് എതിരെ നോട്ടീസ് നൽകി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News