ഓപ്പറേഷന് സിന്ദൂര് സമയത്ത് പാകിസ്താന് പറഞ്ഞത് കോണ്ഗ്രസ് ഏറ്റുപറഞ്ഞു; വിമര്ശനവുമായി പ്രധാനമന്ത്രി
New delhi, 06 ഏപ്രില്‍ (H.S.) ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് പാകിസ്താന്‍ പ്രചരിപ്പിച്ച അതേ കാര്യങ്ങള്‍ കോണ്‍ഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകര്‍ക്കുന്
PM Narendra Modi Addressing a huge rally in Biswanath.


New delhi, 06 ഏപ്രില്‍ (H.S.)

ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് പാകിസ്താന്‍ പ്രചരിപ്പിച്ച അതേ കാര്യങ്ങള്‍ കോണ്‍ഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. അസമിലെ ബര്‍പേട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചപ്പോള്‍, പാകിസ്താന് സ്തുതി പാടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസ് നേതാക്കളും പാകിസ്താനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകള്‍ക്ക് കോണ്‍ഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുകയും ശത്രുശക്തികള്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളോളം വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍പദ്ധതി നടപ്പിലാക്കാതെ സൈനികരെ കോണ്‍ഗ്രസ് വഞ്ചിച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ സൈനികരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിയെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അസമിലെ പ്രധാന രാഷ്ട്രീയ വിഷയമായ അനധികൃത കുടിയേറ്റത്തിലും കോണ്‍ഗ്രസിനെ മോദി കടന്നാക്രമിച്ചു. കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവര്‍ക്കെതിരെയുള്ള നടപടികളെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കണമോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും ബിജെപി സര്‍ക്കാര്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അസമില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത് വലിയ ത്യാഗങ്ങളിലൂടെയാണെന്നും അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകക്ഷേമത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ച പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെച്ചതെന്ന് കണക്കുകള്‍ നിരത്തി മോദി അവകാശപ്പെട്ടു. 2014-ന് മുമ്പുള്ള പത്ത് വര്‍ഷങ്ങളില്‍ നെല്‍കര്‍ഷകര്‍ക്ക് 4 ലക്ഷം കോടി രൂപ മാത്രം താങ്ങുവിലയായി ലഭിച്ചപ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ 16 ലക്ഷം കോടി രൂപ നല്‍കി. പിഎം കിസാന്‍ പദ്ധതിയിലൂടെ അസമിലെ കര്‍ഷകര്‍ക്ക് ഇതിനകം 7,500 കോടി രൂപയിലധികം ലഭിച്ചതായും വളത്തിന്റെ വിലവര്‍ദ്ധനവ് കര്‍ഷകരെ ബാധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നോക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് വികസനത്തില്‍ ദീര്‍ഘവീക്ഷണമില്ലെന്നും അഴിമതി നടത്താനായി ഹ്രസ്വകാല പദ്ധതികളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഇരിക്കുന്ന രാജകുടുംബം ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ പരാജയങ്ങളുടെ സെഞ്ച്വറി തികയ്ക്കുമെന്നും മോദി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News