പുതുപ്പള്ളി സിറ്റിങ് എംഎല്എ ചാണ്ടി ഉമ്മന് വേണ്ടി കളത്തിലിറങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ
Kottayam , 07 ഏപ്രില് (H.S.) പുതുപ്പള്ളി സിറ്റിങ് എംഎല്എ ചാണ്ടി ഉമ്മന് വേണ്ടി കളത്തിലിറങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. യുഡിഎഫിന് മാത്രമാണ് നാടിൻ്റെ വികസനത്തെ കുറിച്ച് വീക്ഷണമുള്ളതെന്നും ഈ തെരഞ്ഞെടുപ്പില് യുഡിഎഫ് വ
Chandi umman


Kottayam , 07 ഏപ്രില് (H.S.)

പുതുപ്പള്ളി സിറ്റിങ് എംഎല്എ ചാണ്ടി ഉമ്മന് വേണ്ടി കളത്തിലിറങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. യുഡിഎഫിന് മാത്രമാണ് നാടിൻ്റെ വികസനത്തെ കുറിച്ച് വീക്ഷണമുള്ളതെന്നും ഈ തെരഞ്ഞെടുപ്പില് യുഡിഎഫ് വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്ഥി അഡ്വ. ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പുതുപ്പള്ളിയില് മഹിളാ കോണ്ഗ്രസ് പ്രകടനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ഡിഎഫിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ശരിയായ സമയം ഇതാണെന്നും ജനങ്ങൾ അതേറ്റെടുക്കണമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

10 വർഷത്തെ എല്ഡിഎഫ് ഭരണം കേരളത്തെ പിന്നോട്ടടിച്ചു. വികസന പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോസ്റ്ററും ഫ്ളക്സും വേണ്ടെന്ന ചാണ്ടി ഉമ്മണൻ്റെ തീരുമാനത്തോട് പരിപൂര്ണമായി യോജിക്കുന്നുവെന്നും തെലങ്കാന ന്യൂനപക്ഷക്ഷേമ മന്ത്രി കൂടിയായ അസ്ഹറുദ്ദീന് വ്യക്തമാക്കി. പ്രചരണത്തിന് വേണ്ടി പാഴാക്കുന്ന പണം കൊണ്ട് സാധാരണക്കാര്ക്ക് വീടുവച്ചു നല്കുന്ന പദ്ധതി മാതൃകാപരമാണ്. നാല്പതിലേറെ വീടുകള് വച്ചു നല്കി. ഇനിയും ഇരുന്നൂറു വീടുകള് വയ്ക്കുമെന്ന് പറയുന്നു. ആവശ്യപ്പെട്ടാല് ഈ പദ്ധതിയില് ചാണ്ടി ഉമ്മന് വേണ്ട എല്ലാ സഹായവും നല്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി വെട്ടത്തുകവലയിലെ ക്രിക്കറ്റ് ടറഫില് അസ്ഹറുദ്ദീനും ചാണ്ടി ഉമ്മനും ക്രിക്കറ്റ് കളിച്ചു. പുതുപ്പള്ളി കവലയില് നിന്ന് മഹിളാ കോണ്ഗ്രസിൻ്റെ പ്രചരണ പരിപാടിക്ക് ശേഷം സ്ഥാനാര്ഥി ചാണ്ടി ഉമ്മനോടൊപ്പം അദ്ദേഹം സൈക്കിള് റാലി നടത്തി. കര്ണാടക എംഎല്എ അജയ് ധരം സിങ്, കെപിസിസി ജനറല് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ജോഷി ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു. സ്ഥാനാര്ഥി ചാണ്ടി ഉമ്മനോടൊപ്പം പുതുപ്പള്ളി പള്ളിയിലെ ഉമ്മന് ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്ഥിച്ചശേഷമാണ് അസ്ഹറുദ്ദീന് ചടങ്ങിനെത്തിയത്. തുടര്ന്ന് കൂരോപ്പടയില് സ്ഥാനാര്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം കണ്ണന്കുന്നില് രാജസ്ഥാന് പ്രതിപക്ഷ നേതാവ് ടിക്കാറാം മീന ജൂലി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബിയുടെ റോഡ് ഷോയിലും അസ്ഹറുദ്ദീൻ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശം കൊടുമുടിയിൽ നിൽക്കെ, യു.ഡി.എഫിൻ്റെ താരപ്രചാരകനായി മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തിലെത്തിയത്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ ജില്ലകളിൽ തൻ്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ശൈലിയിലുള്ള പ്രസംഗങ്ങളിലൂടെ പ്രവര്ത്തകരെ ആകര്ഷിക്കുന്നു. മലപ്പുറം പുത്തനത്താണിയിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റും ഫുട്ബോളും കളിച്ചാണ് അദ്ദേഹം തൻ്റെ പ്രചാരണം ആരംഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന് വേണ്ടി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News