നേമം എല്ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി.
Thiruvananthapuram , 07 ഏപ്രില് (H.S.) നേമം എല്ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി അടക്കമുള്ളവയ്ക്ക് കേന്ദ്രമാണ് പണം നല്കിയതെന്നും അത് വാങ്ങി പ്രവർത്തനം നടത്തിയിട്ടാണ് തന്റെ വികസനമെന്ന് പറഞ്ഞ
Rajeev Chandrasekhar


Thiruvananthapuram , 07 ഏപ്രില് (H.S.)

നേമം എല്ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി അടക്കമുള്ളവയ്ക്ക് കേന്ദ്രമാണ് പണം നല്കിയതെന്നും അത് വാങ്ങി പ്രവർത്തനം നടത്തിയിട്ടാണ് തന്റെ വികസനമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന വി ശിവൻകുട്ടി മേനി നടിക്കുന്നത് എന്ന് തിരുവനന്തപുരം മേയർ കൂടിയായ ബിജെപി നേതാവുമായ വി വി രാജേഷ് പറഞ്ഞു. ഉച്ചഭക്ഷണം പദ്ധതിയ്ക്ക് 1173.59 കോടി രൂപയാണ് കേന്ദ്രം നല്കിയത്. ഈ പണം കേന്ദ്രം നല്കിയതല്ലെങ്കില് ശിവൻകുട്ടി അത് പറയാൻ തയാറാകണമെന്നും സംസ്ഥാന സർക്കാർ എവിടെ നിന്നാണ് ഈ പണം നല്കിയതെന്ന് വ്യക്തമാക്കണമെന്നും വി വി രാജേഷ് പറഞ്ഞു.

പട്ടികജാതി വിദ്യാർഥികള്ക്കുള്ള ഇ ഗ്രാന്റ് സ്കോളർഷിപ്പ് ഒരു സ്കൂളിലും നല്കിയിട്ടില്ലെന്നും ബിജെപി ആരോപിച്ചു. പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള് ജനറല് കാറ്റഗറി ആളകളുടെ അക്കൗണ്ടിലേക്ക് വകമാറ്റി തട്ടിയെടുത്തെന്നും എന്നാല് ഇതിനെ കുറിച്ച് നേമം എംഎല്എയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശിവൻകുട്ടി പ്രതികരിക്കുന്നില്ലെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി. ഈ തട്ടിപ്പിന് ഡിജിറ്റല് തെളിവുകളുണ്ട്. പക്ഷേ ഇതുവരെ അന്വേഷണം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടികജാതി വിഭാഗത്തെയും വിദ്യാർഥികളെയും ഒരുപോലെ വഞ്ചിക്കുന്ന സമീപനമാണ് ശിവൻകുട്ടി കഴിഞ്ഞ അഞ്ച് വർഷമായി സ്വീകരിച്ചിരുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കൊള്ളക്കാർക്കെതിരെ നിലപാടെടുത്ത ഒരേയൊരു പാർട്ടിയാണ് ബിജെപിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ശബരിമലയേയും വിശ്വാസികളെയും ഉപദ്രവിച്ചത് ആരായിരുന്നു? സിപിഎം ഉപദ്രവിക്കുമ്പോള് കോണ്ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചു എന്നും മലയാളികള് വോട്ട് ചെയ്യുമ്പോള് ആലോചിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അയ്യപ്പ സംഗമം നടത്തുമ്പോള് അന്ന് ചെയ്ത തെറ്റ് തിരുത്താൻ അവസരമുണ്ടെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു എന്നും ഫയല് ചെയ്തിരിക്കുന്ന 3000 കേസുകള് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ പ്രതീക്ഷയില് ബിജെപി

നേമത്ത് വിജയ പ്രതീക്ഷ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. നാടിന്റെ മാറ്റത്തിന് ആവശ്യമായ രൂപരേഖയാണ് തങ്ങള് ജനങ്ങളുമായി ചർച്ച ചെയ്യുന്നത് എന്നും ജനങ്ങളില് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡബിള് ലോക്കും പൂട്ടും പറയുന്നവർക്ക് അഹങ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യത്തില് കാര്യങ്ങള് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കഴിവും പ്രവർത്തനവും നോക്കിയാണ് ജനങ്ങള് തീരുമാനം എടുക്കുന്നത്. താക്കോലും പൂട്ടും കയ്യില്വച്ച് നടക്കുന്നവർക്ക് ജനങ്ങള് മറുപടി കൊടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. സംസ്ഥാനത്ത് നല്ല മാറ്റം വരും. രാഷ്ട്രീയ സംസ്കാരത്തിലും ഭരണ ശൈലിയിലും ഭരണത്തിലും മാറ്റം വരും. ബിജെപി എൻഡിഎയ്ക്ക് എത്ര സീറ്റെന്ന് ജനങ്ങള് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

'യുഡിഎഫും സിപിമ്മും ഒന്നാണ്. യുഡിഎഫിനും എല്ഡിഎഫിനും ജനങ്ങള് പലവട്ടം അവസരം നല്കി. പക്ഷേ അവർ നാടിനെ നശിപ്പിച്ചു. അത് ജനങ്ങള്ക്ക് അറിയാം. അവർ തമ്മില് വ്യാത്യാസമില്ല. കേരളത്തില് വികസനം ഉണ്ടാകണമെങ്കില് എല്ഡിഎഫനെയും യുഡിഎഫിനെയും മാറ്റി എൻഡിഎയെ കൊണ്ടുവരണം.' -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News