ചോദ്യങ്ങൾക്ക് ശിവൻകുട്ടിക്കും സിപിഎമ്മിനും മറുപടിയില്ല; പരാജയ ഭീതിയില് ശിവന്കുട്ടി വ്യാജപ്രചാരണം നടത്തുന്നു: ബിജെപി
Thiruvananthapuram , 08 ഏപ്രില് (H.S.) ബിജെപിയുടെ ചോദ്യങ്ങൾക്ക് ശിവൻകുട്ടിക്കും സിപിഎമ്മിനും മറുപടിയില്ല; പരാജയ ഭീതിയില് ശിവന്കുട്ടി വ്യാജപ്രചാരണം നടത്തുന്നു: ബിജെപി.. പരാജയ ഭീതിയില് നേമം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി ശിവന്കുട്ടി വ്യാജപ്രചാരണം
BJP


Thiruvananthapuram , 08 ഏപ്രില് (H.S.)

ബിജെപിയുടെ ചോദ്യങ്ങൾക്ക് ശിവൻകുട്ടിക്കും സിപിഎമ്മിനും മറുപടിയില്ല; പരാജയ ഭീതിയില് ശിവന്കുട്ടി വ്യാജപ്രചാരണം നടത്തുന്നു: ബിജെപി.. പരാജയ ഭീതിയില് നേമം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി ശിവന്കുട്ടി വ്യാജപ്രചാരണം നടത്തുന്നതായി ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. സുരേഷ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടും ശിവന്കുട്ടിയോടും ചില ചോദ്യങ്ങള് ബിജെപി ഉന്നയിച്ചിരുന്നു.

കൃതമായ മറുപടി നല്കാതെ ഇരുവരും ഒളിച്ചോടി. ഇതില് വിറളി പൂണ്ട ശിവന്കുട്ടി നട്ടാല് കുരുക്കാത്ത, നിലവാരമില്ലാത്ത ആരോപണങ്ങളുമായി അലഞ്ഞു തിരിയുകയാണ്. ബിജെപി നേമത്ത് മദ്യം ഒഴുക്കുകയാണെന്നത് ശിവന്കുട്ടിയുടെ ജല്പ്പനം മാത്രമാണ്. മദ്യ വിതരണം നടത്തേണ്ട ആവശ്യം ബിജെപിക്കില്ല. ബിജെപി നടത്തുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്.

കേരളത്തില് മദ്യം ഒഴുക്കാന് ബാറുകള് തുറന്നത് എല്ഡിഎഫ് സര്ക്കാരാണ്.

നിയന്ത്രണത്തീതമായി ബാറുകള് തുറക്കാനും അവരെ വളര്ത്താനും വേണ്ട ശ്രമങ്ങള് നടത്തിയ സര്ക്കാരാണ് പിണറായി സര്ക്കാര്. ഇപ്പോള് നടത്തിയിരിക്കുന്ന ആരോപണങ്ങള് പരാജയഭീതിയില്. ഇത്തരം ആരോപണങ്ങള് പഴയതുപോലെ ഫലിക്കാന് പോകുന്നില്ല. മദ്യം ഒഴുക്കി നാടിനെ നശിപ്പിച്ച് വരുമാനമുയര്ത്തുന്നവരാണ് ഇത്തരം കാര്യങ്ങള് പറയുന്നത്. വികസിത കേരളത്തിനായി ബിജെപി പ്രവര്ത്തിക്കുമ്പോള് തടയിടാനുള്ള ഇടത് ശ്രമം വിലപ്പോകില്ല.

കേന്ദ്രം വിവിധ പദ്ധതികള്ക്ക് നല്കിയ പണം വിനിയോഗിക്കാത്തതിന്റെ കാരണം സര്ക്കാര് പറയണം. കേന്ദ്രസര്ക്കാര് കേരളത്തില് നടത്തിയ വികസന പ്രവര്ത്തനങ്ങളെ പൂഴ്ത്തി വച്ച് തങ്ങളുടെ പേരില് റീല് ഉണ്ടാക്കാനാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നത്. തൊഴില് ഇല്ലാത്ത കേരളത്തിലെ യുവാക്കള്ക്ക് കേന്ദ്രസര്ക്കാര് നല്കിയിരുന്നു 285 കോടി സംസ്ഥാന സര്ക്കാര് എന്തുകൊണ്ട് വിനിയോഗിച്ചില്ല. കേന്ദ്രസര്ക്കാര് കേരളത്തിന് നല്കിയ തുക ഇവിടെ വിനിയോഗിച്ചതിന്റെ രേഖകള് ഈ സര്ക്കാരിന്റെ കയ്യിലുണ്ടോ. ബിജെപി ചോദിച്ച ചോദ്യങ്ങള്ക്ക് വസ്തുതാപരമായ മറുപടി ഇതുവരെ സര്ക്കാര് നല്കിയിട്ടില്ല. ഈ അഴിമതികളുടെയെല്ലാം പങ്കാളിയാണ് യുഡിഎഫ്. രാവിലെ ഞങ്ങള് മദ്യം വിതരണം ചെയ്തു എന്നാണ് ശിവന്കുട്ടി ഉന്നയിച്ചത്. ഉച്ചയായപ്പോള് പണം എന്നായി. ഇന്ന് എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം ബിജെപിയാണെന്നും എസ് സുരേഷ് കൂട്ടിച്ചേര്ത്തു.

ഹരിത കര്മ്മസേനാ പ്രവര്ത്തകരെ തെരഞ്ഞെടുപ്പ് വാളണ്ടിയര് ആക്കിയുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പിന്വലിക്കണമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര് വി. വി. രാജേഷ്. ഹരിത കര്മ്മസേനാ പ്രവര്ത്തകരെ രാഷ്ട്രീയമായി വിനിയോഗിക്കാന് അനുവദിക്കില്ല. അത്തരക്കാരെ വാളണ്ടിയേഴ്സ് ആക്കുന്നത് സംഘര്ഷത്തിന് വഴി വക്കും. രാഷ്ട്രീയ പ്രവര്ത്തനത്തിന് ഇവര് എത്തുന്നത് അനുവദിക്കില്ലെന്നും ഇതിനെ തടയുമെന്നും വി. വി. രാജേഷ് കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News