രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എ ഐ വീഡിയോ; ആലപ്പുഴ സൈബർ പോലീസ് കേസെടുത്തു
Alappuzha, 08 ഏപ്രില്‍ (H.S.) ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയും നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ
Ramesh chennithala


Alappuzha, 08 ഏപ്രില്‍ (H.S.)

ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയും നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ പോലീസ് കേസെടുത്തു പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെ എ ഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഇത് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News