മുന്കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
New delhi, 08 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സര്‍ക്കാരുകളില്‍ അംഗമായിരുന്ന മൊഹ്സിന.1982-ലാണ് മൊഹ്സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്.
mohsina kidwai


New delhi, 08 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സര്‍ക്കാരുകളില്‍ അംഗമായിരുന്ന മൊഹ്സിന.1982-ലാണ് മൊഹ്സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. തൊഴില്‍വകുപ്പായിരുന്നു(1982-83)ലഭിച്ചത്. തുടര്‍ന്ന് ആരോഗ്യം-കുടുംബക്ഷേമം(1983-84), ഗ്രാമവികസനം(1984), ഗതാഗതം(1986), നഗരവികസനം(1986-89) തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പാര്‍ലമെന്ററി സമിതികളിലും അംഗമായിരുന്നു.

1930 ജനുവരി ഒന്നിന് ഉത്തര്‍ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977-ല്‍ യുപിയിലെ മീററ്റില്‍നിന്ന് ലോക്സഭാംഗമായി. തുടര്‍ന്ന് ഏഴ്, എട്ട് ലോക്സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢില്‍നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിലും അംഗമായിരുന്ന ഇവര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ചെറുകിട വ്യവസായവകുപ്പ് തുടങ്ങിയവയും വിവിധകാലങ്ങളില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ഇവര്‍, എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരളത്തിന്റെ ചുമതലയടക്കം വഹിച്ചിരുന്നു.

ഖലീല്‍ ആര്‍. കിദ്വായി ആണ് മൊഹ്സിനയുടെ ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കളുണ്ട്. നോയ്ഡയിലെ സെക്ടര്‍-40 ലെ വസതിയില്‍നിന്ന് വൈകിട്ട് മൂന്നുമണിയോടെ അന്ത്യയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്‌കാരം.

---------------

Hindusthan Samachar / Sreejith S


Latest News