Enter your Email Address to subscribe to our newsletters

Thrissur, 09 ഏപ്രില്‍ (H.S.)
കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി നിര്‍ണ്ണായക ശക്തിയായി വളരും അതില്‍ സംശയമില്ല. ഗുരുവായൂരില്‍ വോട്ട് ചെയ്യാന്‍ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.
പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആള്‍ക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാന്‍ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാല്‍ ആ പാര്‍ട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികള്‍ക്ക് അറിയാം. എന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയില്‍ പോകുന്നു. ശോഭ ജയിച്ചു വന്നാല്‍ എംഎല്‍എയായി ഇരിക്കാന്‍ സമ്മതിക്കരുത്. ശോഭ ജയിച്ചു വന്നാല്‍ കോടതിയില്‍ പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോള്‍ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും ഏല്‍ക്കില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.
140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക് എത്തുകയാണ്. 883 സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്. രാവിലെ 7 മുതല്‍ വോട്ടിങ് തുടങ്ങി. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് നടക്കുന്നത്. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
രാവിലെ 6 മണിക്ക് മോക്ക് പോളിങ്ങിന് ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഏഴു മണി മുതല്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. ഉ്ച സമയത്തെ കടുത്ത് വേനലിലെ ചൂട് കണക്കിലെടുത്താണ് രാവിലെ തന്നെയുള്ള ഈ നീണ്ട നിര. ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു.
ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശന് പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയല് ഗവണ്മെന്റ് കോളേജിലെ 135-ാം ബൂത്തില് കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അത് എല്‍്ഡിഎഫിന് അനുകൂലമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം വികസിത കേരളമായി കുതിച്ചു കൊണ്ടിരിക്കുയാണ്. എല്ലാ മേഖലകളിലും വികസനം എത്തിയിട്ടുണ്ട്. അത് തുടരണം. ആ തോതില്‍് വികസനം പോകുന്നതില് ഇടവേള ഉണ്ടാകരുതെന്നാണ് പൊകതുവേ ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളാകെ എല്ഡിഎഫിന് വോട്ട് ചെയ്യും. എല്ഡിഎഫിനെ എതിര്ക്കുന്ന മുന്നണികളില് നിന്നടക്കം അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. ഈ ജന പിന്തുണയില് 2021ലെ സീറ്റുകളെക്കാള് കൂടുതല് സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S