ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല; എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര്
Pathanamthitta, 09 ഏപ്രില്‍ (H.S.) നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ സമദൂര നിലപാട് ആവര്‍ത്തിക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേ
G.Sukumaran Nair


Pathanamthitta, 09 ഏപ്രില്‍ (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ സമദൂര നിലപാട് ആവര്‍ത്തിക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ തങ്ങള്‍ പറയുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ജനാധിപത്യം വിജയിക്കണം അതിന് നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച് ഓരോ വോട്ടറും വോട്ടുചെയ്യണം. ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. ആരാ ജയിക്കുന്നത് അവര്‍ വരട്ടെ. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങള്‍ സ്വീകരിക്കണം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരെ ശിക്ഷിക്കണം. സര്‍ക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ'', ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായ തരംഗമുണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ ഇപ്പോള്‍ അങ്ങനെയൊന്നും പറയുന്നില്ല' എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക് എത്തുകയാണ്. 883 സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്. രാവിലെ 7 മുതല്‍ വോട്ടിങ് തുടങ്ങി. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് നടക്കുന്നത്. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.

രാവിലെ 6 മണിക്ക് മോക്ക് പോളിങ്ങിന് ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഏഴു മണി മുതല്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. ഉ്ച സമയത്തെ കടുത്ത് വേനലിലെ ചൂട് കണക്കിലെടുത്താണ് രാവിലെ തന്നെയുള്ള ഈ നീണ്ട നിര. ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു.

ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശന് പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയല് ഗവണ്മെന്റ് കോളേജിലെ 135-ാം ബൂത്തില് കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണവും ഉടന്‍ ഉണ്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News