Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 ഏപ്രില്‍ (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. 140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്. 883 സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്. രാവിലെ 7 മുതല്‍ വോട്ടിങ് തുടങ്ങി. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് നടക്കുന്നത്. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വോട്ടര്‍മാര്‍ ഏറെനേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്.
രാവിലെ 6 മണിക്ക് മോക്ക് പോളിങ്ങിന് ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഏഴു മണി മുതല്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. ഉ്ച സമയത്തെ കടുത്ത് വേനലിലെ ചൂട് കണക്കിലെടുത്താണ് രാവിലെ തന്നെയുള്ള ഈ നീണ്ട നിര. ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു.
നടന്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി. മുടവന്‍മുകളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.സ്ഥാനാര്‍ത്ഥികള്‍ ആദ്യം തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം പരമാവധി ബൂത്തുകളില്‍ നേരിട്ട് എത്തി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ്.
---------------
Hindusthan Samachar / Sreejith S