വിഷു മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും
Sabarimala, 09 ഏപ്രില്‍ (H.S.) വിഷുവിനും മേടമാസ പൂജകള്‍ക്കുമായി ശബരിമല നട നാളെ (ഏപ്രില്‍ 10) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താ
Sabarimala


Sabarimala, 09 ഏപ്രില്‍ (H.S.)

വിഷുവിനും മേടമാസ പൂജകള്‍ക്കുമായി ശബരിമല നട നാളെ (ഏപ്രില്‍ 10) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നിപകരും. ഏപ്രില്‍ 15 വിഷു ദിനത്തില്‍ രാവിലെ നാലുമണി മുതലാണ് ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം.

വിഷുവും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടര്‍ച്ചയായി 9 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ റിട്ട. ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി നിയോഗിച്ചു. ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ട ജസ്റ്റീസ് സിരിജഗന്‍ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പുതിയ നിയമനം നടത്തിയത്. 2009ലാണ് കോടതി ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്.

കമ്മിറ്റിയുടെ തടസമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഒരു പുതിയ ചെയര്‍മാനെ നിയമിക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി. ശബരിമല തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പ്രദേശത്തെ ദുര്‍ബല പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രാഥമിക ലക്ഷ്യങ്ങളോടെയാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News