Enter your Email Address to subscribe to our newsletters

Kollam, 01 മെയ് (H.S.)
കേരളത്തിലെ എക്‌സിറ്റ് പോളുകൾ വിശ്വസനീയമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന എക്‌സിറ്റ് പോളുകൾ മുമ്പുണ്ടായിരുന്നതുപോലെ വിശ്വസനീയമല്ലെന്നാണ് തന്‍റെ അഭിപ്രായമെന്ന് ബാലഗോപാൽ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രത്യേകത എന്തെന്നാൽ, എക്‌സിറ്റ് പോളുകളുടെ ഫലങ്ങൾ തമ്മിൽ വളരെ അടുത്ത നിലയിലാണ് കാണുന്നത്. എക്‌സിറ്റ് പോളുകൾ എല്ലാ ആളുകളെയും ഉൾപ്പെടുത്തി നടത്തുന്നതല്ല. വളരെ ചെറിയ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ അവയിൽ വരുന്ന കണക്കുകൾ മുഴുവനായി വിശ്വസിക്കാൻ കഴിയില്ലെന്ന് ബാലഗോപാൽ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ അനുകൂലമായ ഫലങ്ങളായിരിക്കും വരിക എന്നതാണ് ഞങ്ങളുടെ വിശ്വാസം. കാരണം, ഞങ്ങൾ നേരിട്ട് ജനങ്ങളുമായി ഇടപെട്ടവരാണ്. അവരുടെ കൂടെ പ്രവർത്തിച്ചു, അവരുടെ അഭിപ്രായങ്ങൾ കേട്ടു.
പത്ത് വർഷമായി ഒരു സർക്കാർ അധികാരത്തിൽ തുടരുമ്പോൾ പൊതുവെ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. അത് ചരിത്രപരമായി സ്വാഭാവികമാണ്. എന്നാൽ വോട്ടെടുപ്പിന് പോകുമ്പോൾ ജനങ്ങൾ കരുതുന്നത്, ഈ സർക്കാർ തുടർന്നാൽ മാത്രമേ സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിൽക്കൂ എന്നതാണ്. അതുപോലെ കേരളത്തിൽ സമാധാനവും മാനസിക സമാധാനവും നിലനിൽക്കും എന്ന വിശ്വാസവുമുണ്ടെന്ന് മന്ത്രി പറഞ്ഞു
---------------
Hindusthan Samachar / Sreejith S