Enter your Email Address to subscribe to our newsletters

Newdelhi , 01 മെയ് (H.S.)
ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് 10,000 രൂപ വർധിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പുതിയ നിരക്ക് പിൻവലിക്കണമെന്നും ഇത് തീർഥാടകർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എടിഎഫ് (ഏവിയേഷൻ ടർബൈൻ ഇന്ധനം) വിലയിൽ കുത്തനെ വർധനവുണ്ടായ സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികൾ ഹജ്ജ് കമ്പനികളെ സമീപിക്കുകയായിരുന്നു.
വിമാന കമ്പനികളുടെ നിരന്തരമുള്ള ആവശ്യ പ്രകാരമാണ് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹജ്ജ് കമ്മിറ്റി നിരക്ക് വർധിപ്പിച്ചത്. പരിഷ്കരിച്ച വിമാന ടിക്കറ്റ് നിരക്ക് തീർഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. പുതിയ നിരക്ക് പ്രകാരം ഓരോ തീർഥാടകനും 100 യുഎസ് ഡോളർ അധിക തുക വഹിക്കേണ്ടിവരും. ഈ വർഷം യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മെയ് 15 നകം അധിക തുക അടയ്ക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്, പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കാരണം വിമാന ടിക്കറ്റ് നിരക്ക് പരിഷ്കരണം അനിവാര്യമാണെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു എക്സ് പോസ്റ്റിൽ വർധനവിനെ ന്യായീകരിച്ചു. എണ്ണമറ്റ കുടുംബങ്ങൾക്ക്, വർഷങ്ങളായി വളർത്തിയെടുക്കാൻ കഴിയുന്ന ഒരു സ്വപ്നമാണ് ഹജ്ജ്. ആ വികാരത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.
ആഗോളതലത്തിൽ എടിഎഫ് വിലയിലെ കുത്തനെയുള്ള വർധനവ്, തുടർച്ചയായ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയ്ക്കിടയിൽ വിമാനക്കമ്പനികൾ തീർഥാടകർക്ക് 300– 400 ഡോളർ എന്ന ടിക്കറ്റ് നിരക്ക് വർധനവ് പരിഷ്ക്കരിച്ചു. എടിഎഫ് ആണ് വില വർധന സാഹചര്യത്തിലെത്തിച്ചത്. അതിനാൽ വിമാനക്കമ്പനികളെ കുറ്റപ്പെടുത്താനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശിച്ച് അസദുദ്ദീൻ ഒവൈസി
പുതിയ നിരക്കിനെ വിമർശിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഓരോ തീർഥാടകനിൽ നിന്നും കമ്മിറ്റി ഇതിനകം 90,000 രൂപയിൽ കൂടുതൽ പിരിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഹജ്ജ് കമ്മിറ്റിയിലൂടെ പോകുന്നതിന് തീർഥാടകർ ശിക്ഷിക്കപ്പെടേണ്ടതുണ്ടോ? ഇത് വെറും ചൂഷണമാണ്, മറ്റൊന്നുമല്ല. മിക്ക തീർത്ഥാടകരും സമ്പന്നരല്ല ഹജ്ജിന് പോകാൻ അവർ വർഷങ്ങളോളം പണം സ്വരുക്കൂട്ടിയാണ് ആഗ്രഹം സഫലീകരിക്കുന്നത്. അവർക്ക് ഒരു ആഡംബരമല്ലിത്. ഈ വേളയിലാണ് ഇത്തരത്തിലുള്ള നിരക്ക് വർധനവ്, അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗരിയും വില വർധനവിനെ വിമർശിച്ചു. ഹജ്ജ് തീർത്ഥാടകരിൽ നിന്ന് യാത്രയ്ക്ക് തൊട്ടുമുമ്പ് 10,000 രൂപ അധികമായി ഈടാക്കുന്നത് കടുത്ത അനീതിയാണ്. മുഴുവൻ നിരക്കും മുൻകൂട്ടി നിശ്ചയിച്ചിരുന്നിട്ടും അവസാന നിമിഷം ഈ വർധനവ് എന്തിനാണ് ഏർപ്പെടുത്തിയത്? അദ്ദേഹം ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR