കൊച്ചിൻ ഷിപ്പ്യാഡില് വീണ്ടും ഒഴിവ്;
Kochi , 01 മെയ് (H.S.) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സൂപ്പർവൈസർ ട്രെയിനി തസ്തികകളിലേക്ക് യോഗ്യരായ യുവ പ്രൊഫഷണലുകളില് നിന്ന് ഓണ്ലൈൻ അപേക്ഷകള് ക്ഷണിച്ചു. ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയ പുരത്തുള്ള സിഎസ്എല് എഎൻ ഷിപ്പ് റിപ്പയർ യൂണിറ്റിലേ
Job opportunity


Kochi , 01 മെയ് (H.S.)

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സൂപ്പർവൈസർ ട്രെയിനി തസ്തികകളിലേക്ക് യോഗ്യരായ യുവ പ്രൊഫഷണലുകളില് നിന്ന് ഓണ്ലൈൻ അപേക്ഷകള് ക്ഷണിച്ചു.

ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയ പുരത്തുള്ള സിഎസ്എല് എഎൻ ഷിപ്പ് റിപ്പയർ യൂണിറ്റിലേക്കാണ് (CANSRU) ഈ നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15-ന് ആണ്.

സൂപ്പർവൈസർ ട്രെയിനി (മെക്കാനിക്കല്), സൂപ്പർവൈസർ ട്രെയിനി (ഇലക്ട്രിക്കല്) എന്നീ തസ്തികകളില് ഓരോ ഒഴിവുകള് വീതമാണ് നിലവിലുള്ളത്. ഈ രണ്ട് ഒഴിവുകളും സംവരണമില്ലാത്ത (UR) വിഭാഗത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 61,152 രൂപ ലഭിക്കും. ഇതില് 28,000 അടിസ്ഥാന ശമ്പളം, 53.4% ക്ഷാമബത്ത (14,952), 20% വാടക അലവൻസ് (5,600), 35% ആനുകൂല്യങ്ങള് (9,800), 10% ലൊക്കേഷൻ അലവൻസ് (2,800) എന്നിവ ഉള്പ്പെടുന്നു. അപേക്ഷിക്കാനുള്ള പ്രായപരിധി 27 വയസാണ്. അതായത്, അപേക്ഷകർ 1999 മെയ് 01-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് AICTE-യോ ബന്ധപ്പെട്ട നിയമപരമായ അതോറിറ്റിയോ സംസ്ഥാന അല്ലെങ്കില് കേന്ദ്ര സർക്കാരുകളോ അംഗീകരിച്ചിട്ടുള്ള ഒരു യൂണിവേഴ്സിറ്റിയില് നിന്നോ ഇൻസ്റ്റിറ്റ്യൂട്ടില് നിന്നോ പരീക്ഷാ ബോർഡില് നിന്നോ ഉള്ള നിശ്ചിത യോഗ്യത ഉണ്ടായിരിക്കണം. നിർദ്ദേശിക്കപ്പെട്ട യോഗ്യതകളില്ലാത്ത, എന്നാല് ബി.ടെക് പോലുള്ള ഉയർന്ന യോഗ്യതകളുള്ള അപേക്ഷകരെ ഈ നിയമനത്തിന് പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.നിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും യോഗ്യതകള്ക്ക് തത്തുല്യമായ യോഗ്യതകളുള്ള അപേക്ഷകർ നിർബന്ധമായും യോഗ്യരായ അധികാരികളില് നിന്ന് ലഭ്യമാകുന്ന തുല്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റില്ലാത്ത അപേക്ഷകരുടെ സ്ഥാനാർത്ഥിത്വം ഒരു കാരണവശാലും പരിഗണിക്കപ്പെടുകയില്ല.

അപേക്ഷകർ തങ്ങളുടെ യോഗ്യതാ പരീക്ഷയില് നേടിയ മാർക്കിന്റെ കൃത്യമായ ശതമാനം ഓണ്ലൈൻ അപേക്ഷയില് രേഖപ്പെടുത്താൻ ബാധ്യസ്ഥരാണ്. ചില യൂണിവേഴ്സിറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളും മാർക്കിന്റെ ശതമാനം നേരിട്ട് നല്കാതെ അഗ്രിഗേറ്റ് ഗ്രേഡ് പോയിന്റുകള് (CGPA/OGPA/CPI പോലുള്ളവ) ആണ് നല്കുന്നത്. അത്തരം സാഹചര്യങ്ങളില്, യൂണിവേഴ്സിറ്റി/സ്ഥാപനം ശതമാനത്തിലേക്ക് മാറ്റുന്നതിനുള്ള വ്യക്തമായ മാനദണ്ഡം നിർവചിച്ചിട്ടുണ്ടെങ്കില്, അത് അംഗീകരിക്കും. യൂണിവേഴ്സിറ്റി നല്കുന്ന ശതമാനം കണ്വേർഷൻ സർട്ടിഫിക്കറ്റും ഹാജരാക്കാം. യൂണിവേഴ്സിറ്റിക്ക് ഇത്തരം മാനദണ്ഡങ്ങളില്ലെങ്കില്, അഗ്രിഗേറ്റ് ഗ്രേഡ് പോയിന്റുകള് 10 കൊണ്ട് ഗുണിച്ച് ആവശ്യമായ ശതമാനം കണക്കാക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് https://cochinshipyard.in/uploads/career/5937c6dbf9fd2808b67e598f47547156.pdf

ഉടുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (യുസിഎസ്എല്) സ്ഥിരം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരില് നിന്ന് ഓണ്ലൈൻ അപേക്ഷകള് ക്ഷണിച്ചു. യോഗ്യത- അംഗീകൃത സർവകലാശാലയില് നിന്ന് മെക്കാനിക്കല്, ഇലക്ട്രിക്കല്, സിവില്, അല്ലെങ്കില് മറൈൻ എഞ്ചിനീയറിംഗില് കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം.

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളായ എസ്എപി, എംഎസ് പ്രോജക്ട്, എംഎസ് ഓഫീസ്, ഫയല് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള് എന്നിവയിലുള്ള പ്രാവീണ്യം അഭികാമ്യമാണ്. യോഗ്യത നേടിയതിന് ശേഷം, സബ്-കോണ്ട്രാക്ടിംഗ്, വെണ്ടർ ഡെവലപ്മെന്റ്/പർച്ചേസിംഗ്, ഓപ്പറേഷൻസ്, സർക്കാർ ടെൻഡറുകള്/സബ്-കോണ്ട്രാക്ടുകള് കൈകാര്യം ചെയ്യല് തുടങ്ങിയ മേഖലകളില് കുറഞ്ഞത് 15 വർഷത്തെ മാനേജർ തലത്തിലുള്ള പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.ഈ പ്രവർത്തന പരിചയം കപ്പല് നിർമ്മാണം, കപ്പല് അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ കമ്പനികള്, മറൈൻ അനുബന്ധ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്, അല്ലെങ്കില് മറൈൻ അനുബന്ധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങള് എന്നിവിടങ്ങളില് നിന്നായിരിക്കണം. കൂടുതല് വിവരങ്ങള്ക്ക് https://cochinshipyard.in/careerdetail/career_locations/765

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News