തിരുവനന്തപുരം കാട്ടാക്കട കെ എസ് ആർടിസി ബസ്സ്റ്റാൻഡിൽ വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ്കേ സെടുത്തു
THIRUVANANTHAPURAM , 10 മെയ് (H.S.) തിരുവനന്തപുരം കാട്ടാക്കട കെ എസ് ആർടിസി ബസ്സ്റ്റാൻഡിൽ വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ്കേ സെടുത്തു .. ഡിപ്പോ പരിസരത്ത് അലഞ്ഞ്തിരിഞ്ഞ് നടന്ന സ്ത്രീയാണ് ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ രാത്രി പീഡനത്തിനിരയായത്..സംഭവ
Crime scene


THIRUVANANTHAPURAM , 10 മെയ് (H.S.)

തിരുവനന്തപുരം കാട്ടാക്കട കെ എസ് ആർടിസി ബസ്സ്റ്റാൻഡിൽ വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ്കേ സെടുത്തു .. ഡിപ്പോ പരിസരത്ത് അലഞ്ഞ്തിരിഞ്ഞ് നടന്ന സ്ത്രീയാണ് ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ രാത്രി പീഡനത്തിനിരയായത്..സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് മൊഴി രേഖപ്പെടുത്തിയ ശേ്ഷം അതിജീവിതയെ ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റി..പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

ഇന്നലെ രാത്രിയാണ് കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വയോധിക പീഡനത്തിരയായത്.. സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു..ബസ് സ്റ്റാൻഡിന്റെ ബഞ്ചിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീയെ ഒരാൾ അടുത്തെത്തി ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിൽ വ്യകതമാണ് .. ആദ്യം അടുത്തെത്തുന്ന പ്രതി സ്ത്രീക്ക് എന്തോ കൈമാറുന്നത് കാണാം.. പിന്നീട് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു സ്ത്രീയുടെ അടുത്ത് എത്തിയശേഷം ഉപദ്രവിക്കുകയായിരുന്നു..

ഇത് ശ്രദ്ദയിൽപെട്ട് ജീവനക്കാർ എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടു.. പന്നിയോട് സ്വദേശിയായ ഒരാളാണ് സ്ത്രീയെ ഉപദ്രവിച്ചതെന്നാണ് സൂചന.. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..

ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നയാളാണിതെന്നും പോലീസ് സംശയിക്കുന്നു.. മാത്രമല്ല ഇയാളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരൻ ആണെന്നാണ് പോലീസിന്റെ നിഗമനം.. നിലവിൽ എക്സൈസ് കേസുകളിൽ ഉൾപ്പെട്ട പ്രതികേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്

സംഭവത്തിനു ശേഷം സ്ത്രീയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീണ്ടും ബസ്റ്റാന്റിന്റെ പരിസരത്ത് എത്തിയ സ്ത്രീയെ പോലീസ് കണ്ടെത്തുകയായിരുന്നു

പിന്നീട് നടന്ന അന്വേഷണത്തിലാണ് അതിജീവിതയെ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി

ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.. അതിനുശേഷം വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി.. ഇപ്പോൾ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശ്രീ മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്ന് പോലീസ് പറഞ്ഞു.. ബിഎൻഎസ് 75, 75(2) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ബ്രൂസിലി ഷിബു എന്നയാളാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്.. ഇയാൾ എക്സൈസിന്റെ പ്രതിപട്ടികയിൽ ഉൾപ്പെട്ട ആളാണ് .. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.. ബ്രൂസിലി ഷിബുവാണ് പ്രതിയെന്ന സംശയം തോന്നിയ ഉടനെ തന്നെ ഇയാൾ പതിവായി സഞ്ചരിക്കാറുള്ള ഇടങ്ങളിൽ പരിശോധന ആരംഭിച്ചതായി പോലീസ് അറിയിച്ചു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News