പത്തനാപുരത്ത് കോൺഗ്രസ് ബിജെപി ഡീൽ ആരോപണവുമായി കെ ബി ഗണേഷ് കുമാർ
Kollam , 10 മെയ് (H.S.) പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ എന്ന് കെ ബി ഗണേഷ് കുമാർ. മുൻ തിരഞ്ഞെടുപ്പുകളിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകൾ വ്യക്തമാക്കിയാണ് കെബി ഗണേഷ് കുമാറിന്റെ ആരോപണം.. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വഴിയാണ് അദ്ദ
കെ ബി ഗണേഷ് കുമാർ


Kollam , 10 മെയ് (H.S.)

പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ എന്ന് കെ ബി ഗണേഷ് കുമാർ. മുൻ തിരഞ്ഞെടുപ്പുകളിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകൾ വ്യക്തമാക്കിയാണ് കെബി ഗണേഷ് കുമാറിന്റെ ആരോപണം.. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്..

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.

2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...

ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്.

ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു

പത്തനാപുരം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ആയ കെ ബി ഗണേഷ് കുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥി ജ്യോതി കുമാർ ചാമക്കാല 8310 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.. തുടർച്ചയായി 25 വർഷം പത്തനാപുരത്തെ പ്രതിനിധീകരിച്ച ശേഷം ആയിരുന്നു ഗണേഷ് കുമാറിന്റെ അപ്രതീക്ഷിത തോൽവി..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News