Enter your Email Address to subscribe to our newsletters

Kottayam,10 മെയ് (H.S.)
വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെസി ജോസഫ്..തന്റെ പേരിൽ കെ സി വേണുഗോപാലിനെതിരെ പ്രചരിക്കുന്ന വ്യാജ ഫേസ് ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്നു കാണിച്ച് മുൻ മന്ത്രി കെ സി ജോസഫ് എ ഐ സി സി യ്ക്ക് പരാതി നൽകി.
ഇതുപോലെ മറ്റ് പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് . ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഇത് അല്പത്തരമാണെന്ന് പറയാതെ വയ്യ. കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ല.
ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്. എനിക്ക് പറയാനുള്ളത് ഞാൻ തന്നെ പറഞ്ഞു കൊള്ളാം . അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ സി ജോസഫ് പറഞ്ഞു..
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും പരസ്യമായും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുടെ പേരിൽ ഫെയ്സ്ബുക്ക് പോസ്റ്റുകളും ശക്തമായത്.. ഇതിൽ പലതും വ്യാജമാണെന്നാണ് നേതാക്കളുടെ പരാതി.. ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് കെ സി ജോസഫ് ഹൈ കമാൻഡിന് പരാതി നൽകിയത്.. മാത്രമല്ല വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..
ഇന്നലെ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും തങ്ങളുടെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.. ഇതിനെത്തുടർന്ന് കെപിസിസി ആസ്ഥാനത്തിന് മുന്നിൽനിന്നും ഉൾപ്പെടെ പലയിടത്തും ബോർഡുകൾ പ്രവർത്തകർ നീക്കം ചെയ്തു.. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പോസ്റ്ററുകളും ബോർഡുകളും തുടരുന്നുണ്ട്.. ഇത്തരം ബോർഡുകളിലും പ്രതിഷേധങ്ങളുമായി എത്തുന്നവർക്കെതിരെ എത്ര വലിയ നേതാക്കളായാലും നടപടി സ്വീകരിക്കാനാണ് കെപിസിസി നേതൃത്വത്തിന് ഹൈമാൻഡ് നിർദ്ദേശം നൽകിയിരിക്കുന്നത്..
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പ്രതിഷേധങ്ങൾ തെരുവിലേക്ക് എത്തിയത് കോൺഗ്രസിന്റെ വിജയത്തിന്റെ ശോഭം എന്നണ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ.. ഇതിനെ തുടർന്നാണ് ഈ നീക്കങ്ങളിൽ നിന്ന് പിന്തിരിക്കണമെന്ന് നേതാക്കൾക്ക് രാഹുൽ ഗാന്ധി കർഷശന നിർദ്ദേശം നൽകിയത്..
കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിലും ഏകദേശം ധാരണയിലേക്ക് എത്തിയതാണ് സൂചന.. ഇന്നോ നാളെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം ഉണ്ടാകും.. ഡൽഹി ചർച്ചയ്ക്കുശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ നേതാക്കൾ കേരളത്തിൽ മടങ്ങി എത്തി..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR