Enter your Email Address to subscribe to our newsletters

Malappuram , 10 മെയ് (H.S.)
സംസ്ഥാനത്ത് ഏറ്റവും കൂടുതല് ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ടുതന്നെ സര്ക്കാര് സേവനങ്ങള് കൃത്യമായി ലഭ്യമാക്കാന് സാധിക്കുന്നില്ല എന്ന വിലയിരുത്തലുണ്ട്.
തിരൂര് കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം എന്ന നിര്ദേശം പല കോണില് നിന്നും ഉയര്ന്നിരുന്നു. പാലക്കാടിന്റെ ചില ഭാഗങ്ങള് കൂടി ഉള്പ്പെടുത്തി പുതിയ ജില്ല വേണമെന്ന അഭിപ്രായവുമുണ്ട്.
തിരൂരങ്ങാടി കേന്ദ്രമായി പുതിയ ജില്ല വേണമെന്ന നിര്ദേശവും അടുത്തിടെ ഉയര്ന്നിട്ടുണ്ട്. അതിനിടെയാണ് തിരൂര് സബ് കളക്ടറുടെ അഭിപ്രായം ശ്രദ്ധിക്കപ്പെടുന്നത്. മലപ്പുറം ജില്ല വിഭജിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. മറ്റു വിലയ ജില്ലകളും വിഭജിക്കണം എന്ന് ദിലീപ് കൈനിക്കര പറയുന്നു. ഭരണനിര്ഹണം എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സബ് കളക്ടര് ഈ നിര്ദേശം മുന്നോട്ട് വെക്കുന്നത്.
ഒരു ലോക്സഭാ മണ്ഡലത്തിന്റെ വലിപ്പമാണ് ഒരു ജില്ലയ്ക്ക് വേണ്ടത്. അതായത്, ഏഴ് നിയമസഭാ മണ്ഡലങ്ങള്. ജില്ലാ വിഭജനം ചെലവുള്ള കാര്യമാണ്. എങ്കിലും ഭരണപരമായ കാര്യങ്ങള് എളുപ്പമാകും. ജനങ്ങള്ക്ക് സേവനങ്ങള് വേഗത്തില് ലഭ്യമാകുകയും ചെയ്യുമെന്ന് ദിലീപ് കൈനിക്കര ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് അഭിപ്രായപ്പെട്ടു. എറണാകുളം, തിരുവനന്തപുരം ജില്ലകള് വിഭജിക്കണം എന്ന ആവശ്യവും നേരത്തെ ഉയര്ന്നിരുന്നു.
''ഇനി 3 വര്ഷത്തേക്ക് കേരളത്തില് തിരഞ്ഞെടുപ്പുകള് ഇല്ല. എതിര്പ്പുണ്ടാകുമെങ്കിലും കേരളത്തിന് ഗുണമാകുന്ന പരിഷ്കാരങ്ങള് നടപ്പാക്കാന് യോജിച്ച അവസരമാണിത്'' എന്ന് സൂചിപ്പിച്ചാണ് സബ് കളക്ടര് തന്റെ നിര്ദേശം മുന്നോട്ട് വെക്കുന്നത്. പെന്ഷന്പ്രായം ഉയര്ത്തണം എന്നാണ് ആദ്യ നിര്ദേശം. ആയുര്ദൈര്ഘ്യം കൂടുതലുള്ള സമൂഹത്തില് 56 വയസില് പെന്ഷന് നല്കുന്നത് അബദ്ധമാണ്. 60 അല്ലെങ്കില് 58 വയസ് ആക്കിയാല് നന്ന് എന്നും അദ്ദേഹം പറയുന്നു.
ടൂറിസ്റ്റുകളെ ആകര്ഷിക്കാന് നൈറ്റ് ലൈഫ് പ്രോല്സാഹിപ്പിക്കുക എന്നതാണ് സബ് കളക്ടറുടെ മറ്റൊരു നിര്ദേശം. മലയാളം മീഡിയം എല്പി തലം വരെ മതി എന്ന നിര്ദേശവും ദിലീപ് കൈനിക്കര മുന്നോട്ട് വെക്കുന്നു. യുപി മുതല് സാര്വത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു. സ്കൂളുകളിലെ മര്ക്കിങ് ആന്റ് ഗ്രേഡിങ് സംവിധാനം പരിഷ്കരിക്കണം എന്നും ദിലീപ് കൈനിക്കര പറയുന്നു.
ദിലീപ് കൈനിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഇനിയിപ്പോള് 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങള് ആണ് കേരളത്തില് വരാൻ പോകുന്നത്. പല കോണുകളില് നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാല് കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാല്:
1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സില് പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാല് would be a great rationalization of Govt HR.
2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങള് (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തില്. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങള് സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.
5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവല്ക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയില് ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികള്ക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയില് പുനഃപരിശോധന നടത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR