വഞ്ചിനാടിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണം
Thiruvananthapuram , 10 മെയ് (H.S.) വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം. തിരുവന്തപുരം സെൻട്രലിലെ രാവിലെ അമിത തിരക്ക് ഒഴിവാക്കാൻ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പിന് ആവശ്യമുയരുന്നു കഴിഞ്ഞ ദിവസം തിരുവനന
Indian Railway


Thiruvananthapuram , 10 മെയ് (H.S.)

വഞ്ചിനാടിന്

പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം.

തിരുവന്തപുരം സെൻട്രലിലെ രാവിലെ അമിത തിരക്ക് ഒഴിവാക്കാൻ

വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പിന് ആവശ്യമുയരുന്നു

കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ വന്ന യാത്രക്കാർ കയറിയ എസ് കലേറ്റർ അപകടം എറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. കോട്ടയം മുതൽ തന്നെ തിങ്ങിനിറഞ്ഞ് യാത്രക്കാരുമായി പത്തുമണിയോടെ എത്തുന വഞ്ചിനാടിൽ വരുന്നവർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പരക്കം പായുന്നതു നിതൃ കാഴ്ചയാണ്. ഇക്കാരണത്താൽ എസ് കലേറ്ററുകളിൽ പലപ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്

ഇതിന്റെ ഫലമായി അധിക ഭാരം മൂലം അപകടങ്ങളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ക്രമീകരിക്കാൻ സ്റ്റേഷൻ്റെ പ്രവേശന കവാടവും

നഗരത്തിലെ വിവിധ ഭാഗങ്ങളിലേക് ഏറ്റവും വേഗം എത്തിച്ചേരാവുന്ന പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ്അനുവദിക്കേണ്ടത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണ്.

പേട്ട സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ്RCC ശ്രീചിത്രാ, കിംസ്, എയർപ്പോർട്ട്, യൂണിവേഴ്സിറ്റി, നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയിലേക്ക് നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ അതിവേഗം എത്തിച്ചേരാൻ കഴിയും.

മാത്രമല്ല രാവിലെസെൻട്രൽ സ്റ്റേഷനിലേക്ക് എത്തുന്ന ജയന്തി, ഇൻ്റർസിറ്റി ട്രെയിനുകളിലെ തിരക്കും കുറയ്ക്കാൻ സഹായിക്കും.

എസ്കേലേറ്റർ അറ്റ കുറ്റപ്പണികൾ നടത്തിയ കഴിഞ്ഞ ദിവസങ്ങളിൽ വഞ്ചിനാട് പേട്ടയിൽ നിർത്തിയപ്പോൾ ധാരാളം യാത്രക്കാർ അവിടെ ഇറങ്ങിയതിനെ തുടർന്ന് സെൻട്രൽ സ്റ്റേഷനിൽ തിരക്ക് നന്നേ കുറവായിരുന്നു.

സാഹചര്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എകസ്പ്രസിന് തിരുവന്തപുരം പേട്ടയിൽ അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കേണ്ടതാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്എ ന്ന സംഘടന ആവശ്യപ്പെട്ടു..

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങളുടെ അപര്യാപ്തത ഈ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു.. സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിൽ തുടർന്നായിരുന്നു ചർച്ച.. എസ്കലേറ്റർ അപകടം നടന്നതിനെ തുടർന്ന് പെൺകുട്ടിയുടെ കാൽ ഒടിഞ്ഞതാണ് ചർച്ചയ്ക്കിടയാക്കിയത്..

ഒരു സെൻട്രൽ സ്റ്റേഷൻ ആയിട്ടും പ്ലാറ്റ്ഫോമുകളുടെ കുറവും അധികം യാത്രക്കാർ എത്തുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.. ഇത് ഒഴിവാക്കാൻ പേട്ട കഴക്കൂട്ടം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News