തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ്, ആദ്യ ഉത്തരവിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി
Chennai, 10 മെയ് (H.S.) തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് മുഖ്യമന്ത്രിയായി അധികാരമേറ്റു അഞ്ചുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള നിർണായക കൂടിക്കാഴ്‌ചകൾക്കും സഖ്യകക്ഷികളുമ
Vijay


Chennai, 10 മെയ് (H.S.)

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് മുഖ്യമന്ത്രിയായി അധികാരമേറ്റു അഞ്ചുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള നിർണായക കൂടിക്കാഴ്‌ചകൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കുമൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായിത്.

ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടക്കം പ്രമുഖ വ്യക്തികൾ പങ്കെടുത്തു. വിജയിക്കൊപ്പം 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ രണ്ടുപേർ കോൺഗ്രസിൽ നിന്നുള്ളവരാണ്.

ആദ്യ ഉത്തരവിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ടിവികെ സ്ഥാപകൻ വിജയ് നിർണായകമായ ഉത്തരവുകളിൽ ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കൽ, സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള വിരുദ്ധ വിഭാഗങ്ങൾ എന്നിവ സജ്ജമാക്കുന്നതിനുള്ള ഫയലുകളിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്.

​ചുമതലയേറ്റ ശേഷം ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ തൻ്റെ ആദ്യ പ്രസംഗത്തിൽ, യഥാർഥ മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ഭരണത്തിന് തുടക്കമായിരിക്കുകയാണെന്ന് വിജയ് പറഞ്ഞു.

​ഭരണത്തിൽ താനല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഉണ്ടാകില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. താൻ മാത്രമായിരിക്കും ഏക അധികാര കേന്ദ്രമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

​സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകിയ കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, ഇടത് പാർട്ടികൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുട്ടികളോടുള്ള പ്രത്യേക നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ പ്രേരിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചത് കൊണ്ടാണ് ടിവികെ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു

---------------

Hindusthan Samachar / Sreejith S


Latest News