അപമാനങ്ങൾക്കിടയിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചന്ദ്രശേഖർ
Chennai , 10 മെയ് (H.S.) അപമാനങ്ങൾക്കിടയിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചന്ദ്രശേഖർ. സാമൂഹിക നീതിയുടെ പുതിയ യുഗമാണ് തൻ്റെ സർക്കാറിലൂടെ ഇനി തമിഴ്നാട് കാണാൻ പോകുന്നതെന്ന് വിജയ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്
Tamilnadu Chief minister


Chennai , 10 മെയ് (H.S.)

അപമാനങ്ങൾക്കിടയിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചന്ദ്രശേഖർ. സാമൂഹിക നീതിയുടെ പുതിയ യുഗമാണ് തൻ്റെ സർക്കാറിലൂടെ ഇനി തമിഴ്നാട് കാണാൻ പോകുന്നതെന്ന് വിജയ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്.

ജനങ്ങളുടെ വലിയ പിന്തുണ തനിക്കൊപ്പം ഉള്ളപ്പോൾ ഒരു വെല്ലുവിളിയും തനിക്ക് വലുതല്ലെന്ന് വിജയ് പറഞ്ഞു. താൻ ഒരു രാജകുടുംബത്തിൽ നിന്നുള്ളവനല്ല. താൻ ഒരു സാധരണ അസിസറ്റൻ്റ് ഡയറക്ടറുടെ മകനായാണ് ജനിച്ചത്. അതുകൊണ്ടുതന്നെ സാധാരണക്കാരൻ്റെ മനസെന്താണെന്നും വിശപ്പ് എന്താണെന്നും തനിക്കറിയാമെന്ന് വിജയ് പറഞ്ഞു.

ഞാൻ നിങ്ങളുടെ മകനെപ്പോലെയാണ്, സഹോദരനെപ്പോലെയാണ്. എന്നെ നിങ്ങൾ അങ്ങനെ കണ്ടതുകൊണ്ടാണ് നിങ്ങൾ എനിക്ക് സിനിമയിൽ ഇത്രയും മികച്ച സ്ഥാനം നൽകിയത്. അതുകൊണ്ടാണ് നിങ്ങൾ എനിക്ക് ഈ സംസ്ഥാനത്തിൻ്റെ ചുമതല തന്നത്. നിങ്ങൾ എന്നിൽ ഏൽപ്പിച്ച ചുമതലയിൽ ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല. ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം ഞാൻ കാഴ്ചവെക്കും, വിജയ് ജനങ്ങളോടായി പറഞ്ഞു.

ഭരണത്തിൽ സുതാര്യത ഉറപ്പുനൽകുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയളിൽ കർശന നടപടിയെടുക്കുമെന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമുക്കാണെന്നും വിജയ് തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

ഇന്ന് മുതൽ, മയക്കുമരുന്ന് ദുരുപയോഗം നിയന്ത്രിക്കുന്നതിനായുള്ള ശക്തമായ നടപടികൾ ഞാൻ ആരംഭിക്കും. നമ്മുടെ കുട്ടികളെ അതിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുപോലെ ക്രമസമാധാനം ഉറപ്പാക്കുകയും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും, വിജയ് വ്യക്തമാക്കി.

ചിലർ എന്നെ അപമാനിച്ചേക്കാം. എന്നാൽ നിങ്ങൾ എൻ്റെ സുഹ്യത്തുകളോ ശത്രുകളോ ആരുമാകട്ടെ. ഈ എട്ട് കോടി ആളുകളും എൻ്റെ ജനങ്ങളാണ്. കർഷകർ, മത്സ്യത്തൊഴിലാളി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ ടിവകെ സർക്കാർ പരിപാലിക്കും, മുഖ്യമന്ത്രി പറഞ്ഞു.

സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രിയത്തിലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ നിങ്ങൾ ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ചു. ആ നിങ്ങളോടുള്ള കടപ്പാടും നന്ദിയും ഞാൻ വീട്ടും. ഈ നിമിഷത്തിൽ ഈ യാത്രയിൽ ഒരുപാട് അപമാനങ്ങൾ ഞാൻ നേരിട്ടു. എന്നാൽ നിങ്ങൾ എനിക്കൊപ്പം നിന്നു. എല്ലാം ബുദ്ധിമുട്ടുകളും അപമാനങ്ങളും എനിക്ക് വേണ്ടി സഹിച്ചു. എൻ്റെ വേദന നിങ്ങളുടേതായി കണാക്കാക്കി. മുഴുവൻ സമയവും എൻ്റെ കൂടെ നിന്നു. ഈ നിമിഷത്തിൽ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല, വിജയ് പറഞ്ഞു.

പ്രിയപ്പെട്ട ജനങ്ങളേ.. സ്വന്തം കൂടുംബമേ എന്ന് അഭിസംബോദന ചെയ്ത് കൊണ്ട് താൻ ഒരു ദൈവിക ദൂതനോ പ്രവാചകനോ അല്ലെന്നും സാധാരണ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യനാണെന്നും വിജയ് പറഞ്ഞു. തെറ്റായ വാഗ്ദാനങ്ങൾ നൽകി താൻ ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും സാധ്യമായത് മാത്രമേ താൻ വാഗ്ദാനം ചെയ്യുള്ളുവെന്നും വിജയ് പറഞ്ഞു.

ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യൂതി സൗജന്യമായി നൽകാനുള്ള ഉത്തരവ് ഒപ്പിടുകയും സ്ത്രീ സുരക്ഷക്കായി 'സിംഗപെൻ' എന്ന പ്രത്യേക സ്ക്വഡും രൂപികരിക്കുകയും മയക്കുമരുന്ന് നിരോധനത്തിനായി പ്രത്യേക സ്ക്വാഡ് വിജയ് രൂപികരിക്കുകയും ചെയ്തു.

അതേസമയം ഡിഎംകെ സർക്കാരിനെയും വിജയ് വിമർശിച്ചു. 10 ലക്ഷം കോടിയിലധികം രൂപയുടെ കടമാണ് ഡിഎംകെ സർക്കാർ വരുത്തിവെച്ചതെന്നും ഈ പശ്ചത്തലത്തിലാണ് താൻ ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നതെന്നും വിജയ് പറഞ്ഞു.

എല്ലാ കൃത്യമായി അവലോകനം ചെയ്ത ശേഷം ജനങ്ങൾക്കായി 2021-26 കാലഘട്ടത്തിലെ ഭരണത്തെകുറിച്ചുള്ള ഒരു ധവളപത്രം താൻ പുറത്തിറക്കുമെന്ന് വിജയ് പറഞ്ഞു. ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. എന്നാൽ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റാൻ തനിക്ക് കുറച്ച് സമയം നൽകണമെന്നും വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു കാര്യങ്ങളും മറച്ചു വെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയോ ഇല്ല. ഇത് നിങ്ങളുടെ സർക്കാരാണ്. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ രൂപീകരിക്കും, വിജയ് പറഞ്ഞു.

അഞ്ചുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള നിർണായക കൂടിക്കാഴ്ചകൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കുമൊടുവിലാണ് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേറ്റത്.

ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരടങ്ങുന്ന കോർ ടീമും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News