Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 മെയ് (H.S.)
ഇടത് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന വർഗ്ഗങ്ങളുടെ 70 ശതമാനത്തിൽ കൂടുതൽ വോട്ട് ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിച്ചിട്ടുണ്ടെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ കെ ശശി
കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാർ കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ദൗർബല്യങ്ങൾ ക്രൂരമായി ചൂഷണം ചെയ്തു. രഹസ്യമായി
വൻതോതിൽ പദ്ധതി ഫണ്ടുകൾ വെട്ടിക്കുറച്ചു, സർക്കാർ ജോലി കളിലെ സംവരണം അട്ടിമറിച്ചു, സാമൂഹ്യനീതി നിഷേധിച്ചു അനേകം പട്ടിക വിഭാഗ പീഡനങ്ങൾ സംസ്ഥാനത്ത് നടന്നു. ഇതെല്ലാം നിശബ്ദമായി സഹിച്ചിരുന്ന ജനവിഭാഗം ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് മധുരമായി പകരം വീട്ടി. പിണറായി വിജയൻ പട്ടികജാതിക്ക് ഒരു മന്ത്രിയെ പോലും നൽകിയില്ല.
സംസ്ഥാന നിയമസഭയിൽ 16 പട്ടി കവിഭാഗ സംവരണ മണ്ഡലങ്ങൾ ഉള്ളതിൽ കഴിഞ്ഞ പിണറായി നിയമസഭയിൽ യുഡിഎഫിന് ആകെ രണ്ട് എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 11 സംവരണ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ വോട്ട് വിഹിതംവൻതോതിൽ യുഡിഎഫിന് ആണെന്ന് ഇതാണ് ഏറ്റവും വലിയ തെളിവെന്ന് എ കെ ശശി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S