സംസ്കൃത സർവകലാശാലയിൽ ബില്ലുകളും  വൗച്ചറുകളും ഒഴിവാക്കി സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം
Kochi 11 മെയ് (H.S.) BFA തോറ്റ വിദ്യാർത്ഥികൾക്ക് MFAയ്ക്ക് പ്രവേശനം നൽകി പാസ്സാക്കുന്ന സംസ്കൃത സർവകലാശാലയിൽ കഴിഞ്ഞ 15 വർഷമായി വ്യാപക സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. അധ്യാപകരും അനധ്യാപകരും പരസ്പരം സഹകരിച്ചാണ് സാമ്പത്തിക ക്രമക്കേട്
Sanskrit university


Kochi 11 മെയ് (H.S.)

BFA തോറ്റ വിദ്യാർത്ഥികൾക്ക് MFAയ്ക്ക് പ്രവേശനം നൽകി പാസ്സാക്കുന്ന സംസ്കൃത സർവകലാശാലയിൽ കഴിഞ്ഞ 15 വർഷമായി വ്യാപക സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. അധ്യാപകരും അനധ്യാപകരും പരസ്പരം സഹകരിച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തുന്നത്. സംസ്കൃതഭാഷയുടെ വളർച്ചക്ക് കേന്ദ്ര സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിരവധി പ്രത്യേക പ്രൊജക്ടുകൾ ലഭിക്കുന്നത് ഇവർക്ക് ഒരു ചാകരയാണ്. പ്രൊജക്റ്റുകൾക്ക് ലക്ഷങ്ങൾ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും കൂടാതെ സാധൂകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുൻ വിസി ഡോ. ധർമ്മരാജ് അടാട്ടും ഇത്തരത്തിൽ ബില്ലും വൗച്ചറും കൂടാതെ ക്രമക്കേട് നടത്തിയവരിൽ പെടുന്നു. അദ്ദേഹം 2,44,600 രൂപയാണ് രേഖകൾ കൂടാതെ ചെലവിട്ടത്. ചെലവ് ചെയ്തതിന്റെ ബില്ലുകൾ സർവ്വകലാശാലയിൽ ഹാജരാക്കിയിരുന്നതായ അദ്ദേഹത്തിൻറെ തന്നെ ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തുക സാധൂകരിച്ച് സർവ്വകലാശാല ഉത്തരവിറക്കുകയായിരുന്നു. സമാനമായി നിരവധി അധ്യാപകർക്ക് അഡ്വാൻസ് തുക സാധൂകരിച്ച് നൽകിയിട്ടുള്ളതായി അറിയുന്നു. സർവകലാശാലയിൽ ഇപ്രകാരം നടന്നുവരുന്നത് പതിവാണെന്നും സർവ്വകലാശാലയിലെ അനധ്യാപക ജീവനക്കാരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടക്കുന്നതെന്നതുമാണ് അന്വേഷണത്തിൽ അറിയുന്നത്. സിപിഎം അനുകൂല അധ്യാപക സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് ഈ സാമ്പത്തിക തട്ടിപ്പ് സർവ്വകലാശാലയിൽ നടക്കുന്നതെന്ന് ആരോപണമുണ്ട്. സർവ്വകലാശാലയിൽ നടന്ന ക്രമക്കേടുകൾ കണ്ടെത്താനുള്ള നടപടികൾ വിസി പ്രൊഫ. സിസ തോമസ് ആരംഭിച്ചതോടെയാണ് മുൻ വിസി ഡോ. ധർമ്മരാജ് അടാട്ടിന്റെ നേതൃത്വത്തിൽ സി പി എം പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻ വിസിയുടേതുൾപ്പടെയുള്ള കഴിഞ്ഞ 15 വർഷത്തെ സാമ്പത്തിക തട്ടിപ്പുകൾ അന്വേഷണ വിധേയമാക്കണമെന്നും ക്രമവിരുദ്ധമായി അഡ്വാൻസുകൾ സാധൂകരിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകി.

---------------

Hindusthan Samachar / Sreejith S


Latest News