ടിവികെയ്ക്ക് പിന്തുണ? എഐഎഡിഎംകെ പിളർപ്പിലേക്ക്
Chennai, 11 മെയ് (H.S.) ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷം. ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലിയാണ് എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായത്. പാർടിയുടെ മോശം പ്രകടനത്തിന്റെ ഉത്ത
Vijay


Chennai, 11 മെയ് (H.S.)

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷം. ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലിയാണ് എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായത്. പാർടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രാജിവയ്ക്കണമെന്നാണ് ഒരു വിഭാഗം എംഎൽഎമാരുടെ ആവശ്യം.

ആകെയുള്ള 234 മണ്ഡലങ്ങളിൽ 167 ഇടത്ത് മത്സരിച്ച എഐഎഡിഎംകെക്ക് വെറും 47 സീറ്റുകൾ മാത്രമാണ് നേടാനായത്. സി വി ഷൺമുഖം, എസ് പി വേലുമണി തുടങ്ങിയ പ്രമുഖ നേതാക്കളും അവരുടെ അനുയായികളും പളനിസ്വാമി വിളിച്ചുചേർത്ത യോഗങ്ങളിൽ നിന്ന് വിട്ടുനിന്നു. ഇവർ വിജയ് നയിക്കുന്ന ടിവികെയെ പിന്തുണയ്ക്കാൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

പളനിസ്വാമി നേതൃസ്ഥാനത്ത് തുടർന്നാൽ ചില എംഎൽഎമാർ ടിവികെയിലേക്ക് കൂടുമാറാൻ സാധ്യതയുണ്ടെന്ന് മുൻ നേതാവ് കെ സി പളനിസ്വാമി പറഞ്ഞു. പാർടി ഒന്നിച്ചു നിൽക്കാൻ ഇപിഎസ് സ്വമേധയാ സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർടിയിലെ തെറ്റിദ്ധാരണകൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പിളർപ്പ് ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ ഇടപെടണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

നിയമസഭാ കക്ഷി നേതാവാക്കാൻ ഇപിഎസിനെ ആകെ 17 എംഎൽഎമാർ മാത്രമാണ് പിന്തുണച്ചത്. എസ് പി വേലുമണിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇരു വിഭാഗവും പ്രൊടേം സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സെക്രട്ടറിക്കും കത്ത് കൈമാറി.

---------------

Hindusthan Samachar / Sreejith S


Latest News