ലഹരിക്കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാന് ശ്രമം; എസ്ഐ അറസ്റ്റില്
Kochi, 11 മെയ് (H.S.) കൊച്ചി : യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ എസ്‌ഐ അറസ്റ്റില്‍. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എച്ച്.മുജീബ് കീഴടങ്ങി. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരു
Kerala police representative image


Kochi, 11 മെയ് (H.S.)

കൊച്ചി : യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ എസ്‌ഐ അറസ്റ്റില്‍. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എച്ച്.മുജീബ് കീഴടങ്ങി. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍. ലഹരിമരുന്ന് കേസന്വേഷണത്തിന്റെ മറവിലാണ് പീഡന ശ്രമം നടന്നത്. രാവിലെ താന്‍ ജോലി ചെയ്തിരുന്ന അതേ സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മുജീബിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രണ്ട് വ്യത്യസ്ത പരാതികളാണ് മുജീബിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു ലഹരിമരുന്ന് കേസിലെ പ്രതിയുടെ ഫോണ്‍ രേഖകളില്‍നിന്ന് പരാതിക്കാരുടെ നമ്പറുകള്‍ കൈക്കലാക്കിയാണ് ഇയാള്‍ ഭീഷണി തുടങ്ങിയത്. കൊല്ലം സ്വദേശിനിയായ യുവതിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട മുജീബ് ലൈംഗിക ആവശ്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് തയാറാകാതിരുന്ന യുവതിയെ ലഹരിമരുന്ന് കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ബിഎന്‍എസ് വകുപ്പ് 74 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഡോക്ടറെ ലഹരിക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് മുജീബ് തട്ടിയെടുത്തത്. പണം തട്ടല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രണ്ടാമത്തെ കേസ്.

മുജീബിനെതിരായ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ ശരിവച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഒളിവില്‍ പോയെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മറ്റ് വഴികളില്ലാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള മുജീബിനെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇയാള്‍ക്കെതിരെ സമാനമായ മറ്റു പരാതികള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News