ഗോവിന്ദന് അത്ര പോര; സിപിഐ ചതിച്ചു; തോല്വിക്ക് കാരണം സിപിഎം എന്ന് കേരള കോണ്ഗ്രസ് എം
Kottayam, 11 മെയ് (H.S.) കോട്ടയം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ കേരള കോണ്‍ഗ്രസ് എം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയടക്കം പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ്
Roshy Augustine ,Jose K Mani


Kottayam, 11 മെയ് (H.S.)

കോട്ടയം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ കേരള കോണ്‍ഗ്രസ് എം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയടക്കം പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കണം എന്ന അഭിപ്രായം തന്നെയാണ് ഭൂരിപക്ഷം പേരും പങ്കുവയ്ക്കുന്നത്.

പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് തോല്‍വിക്ക് കാരണം എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ വിലയിരുത്തല്‍. സിപിഎം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാന്‍ എം.വി. ഗോവിന്ദന് സാധിച്ചില്ല. പ്രവര്‍ത്തന ശൈലി, പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കി. മൂന്നാം തവണയും അധികാരം എന്ന അദ്ദേഹത്തിന്റെ രീതി പാര്‍ട്ടിക്കും മുന്നണിക്കും വിള്ളലുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നു.

പിണറായി ഗോവിന്ദനും ചേര്‍ന്നുള്ള ഒരു 'കോക്കസ്' ആണ് നിലവില്‍ സിപിഎമ്മിനെ നയിക്കുന്നത്. ഇത് ജനം മുന്നണിയില്‍ നിന്നും അകറ്റി. സിപിഐ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ചതിച്ചു. സിപിഐ അംഗങ്ങള്‍ വ്യാപകമായി യുഡിഎഫിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ഇതോടെ ചുവപ്പ് കോട്ടകളില്‍ പോലും തോല്‍വിയുണ്ടായി. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ട്.

ഈ വിമര്‍ശനം കടുത്തതോടെയാണ് ഇനി പ്രതിഷേധങ്ങളിലും സമരങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കാം എന്ന തീരുമാനം പാര്‍ട്ടി എടുത്തത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇനി നേതാക്കള്‍ പരസ്യമായി ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതുണ്ടായാല്‍ സിപിഎമ്മും അതേ രീതിയില്‍ തന്നെ പ്രതികരിക്കും എന്ന് ഉറപ്പാണ്. . തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം കോടിയേരി ബാലകൃഷ്ണനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വരുന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News