Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 മെയ് (H.S.)
ഇടത് ഭരണത്തിലെ ഘടകകക്ഷിയായി തുടര്‍ന്ന് തുടര്‍ ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയ ശേഷം സിപിഎമ്മിനെ കുറ്റം പറയുന്ന സിപിഐ നിലപാടിനെതിരെ അമര്‍ഷം പുകയുന്നു. ആശാ സമരത്തോട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഏറ്റ് പറച്ചില്‍ വെറും തട്ടിപ്പാണെന്ന് വിലയിരുത്തപ്പെടുന്നു.
ആശ സമരക്കാലത്ത് നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. മിനി ഇന്നലെ തുറന്നടിച്ചിരുന്നു.
ആശാ സമരകാലത്ത് സമരക്കാരെ പരിഹസിക്കയും അവരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഐ. എന്നിട്ട് ഇപ്പോ സി പി എമ്മിനെ മാത്രം കുറ്റപ്പെടുത്തുന്ന തന്ത്രമാണ് സിപിഐ പയറ്റുന്നത്. പിണറായി മന്ത്രിസഭയില്‍ സിപിഐയുടെ നാല് മന്ത്രിമാമാരുണ്ടായിട്ടും ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതിരുന്നവരാണ് പിണറായിയെ പഴിപറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. വലതുപക്ഷ സര്‍ക്കാരിനേപ്പോലെ പെരുമാറിയെന്നാണ് ബിനോയ് വിശ്വത്തിന്റെ ആക്ഷേപം. തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് നാഴികയ്ക്ക് വട്ടം പറയുകയും ഭരണം കിട്ടുമ്പോള്‍ അവരെ പുറം കാലിനടിച്ചു പുറത്താക്കുകയും ചെയ്യുന്ന നെറികേടാണ് എല്ലാക്കാലത്തും സി പി ഐ പയറ്റുന്നത്.
283 ദിവസം സെക്രട്ടറിയേറ്റ് നടയില്‍ മഴയും വെയിലും തണുപ്പും കൊണ്ട് സമരം നടത്തിയ നിസഹായരായ സ്ത്രീകളെ തിരിഞ്ഞു നോക്കാതെ ഭരണത്തിന്റെ ശീതളഛായയില്‍ അഭിരമിച്ച സിപിഐക്കാരുടെ കുമ്പസാരം വെറും മുതലക്കണ്ണീര്‍ മാത്രമാണ്.
സമരം ഒത്തുതീര്‍പ്പാ ക്കാനോ താത്കാലി കമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ സമര നേതാക്കള്‍ക്കണ്ടപ്പോള്‍ താന്‍ നിസ്സഹായാവ സ്ഥയില്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞതോടെ സിപിഐയുടെ ഇരട്ടത്താപ്പ് പുറത്തായി.
---------------
Hindusthan Samachar / Sreejith S