വിജയ്യുടെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രിയുടെ ഒഎഎസ്ഡി
Chennai, 12 മെയ് (H.S.) ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചു. അടുത്ത അനുയായിയും ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ആണ് പ്രധ
Cm osd


Chennai, 12 മെയ് (H.S.)

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചു. അടുത്ത അനുയായിയും ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ആണ് പ്രധാന സർക്കാർ പദവിയിൽ നിയമിച്ചിരിക്കുന്നത്.

തമിഴ്നാട് പബ്ലിക് (എസ്റ്ററ്റ് IV) വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ പുറപ്പെടുവിച്ച ഓഫിസ് പ്രൊസീഡിങ്ങ്‌സ് നമ്പർ 675 വഴിയാണ് നിയമന വിവരം പുറത്ത് വിട്ടത്. ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഒഎസ്ഡി ആയി നിയമിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും പ്രത്യേകം പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു.

രാഷ്ട്രീയ ഏകോപനം, ഭരണപരമായ ബന്ധം, മുഖ്യമന്ത്രിയുടെ മുൻഗണനാ ചുമതലകൾ കൈകാര്യം ചെയ്യൽ എന്നിവയാണ് ഒഎസ്ഡിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിജയ് അധികാരത്തിൽ വരുമെന്ന് ഒരു വർഷം മുമ്പ് പ്രവചിച്ചത് റിക്കി രാധനനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളിലും മറ്റും വിജയുടെ കൂടെ പങ്കെടുത്ത് വ്യക്തികൂടിയാണ് ഇദ്ദേഹം. ടിവികെയുടെ പേര് വിജയ്‌യുടെ ജനന വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പാർട്ടി ഉന്നത വിജയം കരസ്ഥമാക്കുമെന്നും റിക്കി പ്രവചിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News