Enter your Email Address to subscribe to our newsletters

Ernakulam , 12 മെയ് (H.S.)
ചോക്ലേറ്റ് പ്രേമികള്ക്ക് മധുരത്തിന്റെ വേറിട്ട അനുഭവമൊരുക്കാന് ലുലു ഹൈപ്പർമാർക്കറ്റില് ബിഗ് ചോക്കോ ഡേയ്ക്ക് തുടക്കമായി.
ലോകപ്രശസ്ത ബ്രാന്ഡുകളുടെ ചോക്ലേറ്റുകള്, വാഫിള്സ്, ഡോനട്ട്സ്, കേക്കുകള് എന്നിവയുടെ വലിയ ശേഖരം തന്നെ ഫെസ്റ്റിന് ഉണ്ടാകും.ഫെസ്റ്റ് മെയ് 17 വരെ തുടരും.
ചോക്ലേറ്റ് പ്രേമികള്ക്ക് അപൂര്വ്വ രുചികള് പരിചയപ്പെടുത്തുന്ന തരത്തിലാണ് ഇത്തവണത്തെ ബിഗ് ചോക്കോ ഡേ ഒരുക്കിയിരിക്കുന്നത്. സ്നിക്കേഴ്സ്, ഗാലക്സി, നെസ്ലെ, ഫെരേറോ റോഷേ, ഡാര്ക്ക് ഫാന്റസി, ക്യാഡ്ബറി, ലിന്റ്, ഡോബ്ര, ഹെര്ഷെയ്സ്, സ്പ്രഡി, യുണിബിക്, പ്യൂവര് ഹാര്ട്ട്, ഒറിയോ, കോപികോ, നൂട്ടെല്ല, മില്ക്കി മിസ്റ്റ് തുടങ്ങി 30-ലധികം പ്രമുഖ ബ്രാന്ഡുകളുടെ ഉല്പ്പന്നങ്ങളാണ് ഫെസ്റ്റിന്റെ പ്രധാന ആകര്ഷണം. പ്രീമിയം ഇമ്പോര്ട്ടഡ് ഡാര്ക്ക്, മില്ക്ക്, വൈറ്റ് ചോക്ലേറ്റുകളുടെ വൈവിധ്യമാര്ന്ന രുചികളും പ്രത്യേക കോമ്പോകളും ഉപഭോക്താക്കള്ക്കായി ഒരുക്കിയിട്ടുണ്ട്.
ചോക്ലേറ്റുകള്ക്കൊപ്പം വാഫിള്സ്, ഡോനട്ട്സ്, കേക്കുകള്, ഡെസേര്ട്ടുകള് എന്നിവയുടെ പ്രത്യേക ശേഖരവും ഉപഭോക്താക്കള്ക്ക് ആസ്വദിക്കാനാകും. കുടുംബസമേതം എത്തുന്നവര്ക്ക് മധുരലോകത്തിന്റെ വേറിട്ട അനുഭവമാകും ബിഗ് ചോക്കോ ഡേ സമ്മാനിക്കുക.
നടൻ കുഞ്ചാക്കോ ബോബൻ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. നടന് സുധീഷ്, നിര്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ജാഫർ ഇടുക്കി, നടനും സംവിധായകനുമായ ഗണപതി,സജിൻ ഗോപു, നടി ശരണ്യ ആർ.നായർ, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറല് മാനേജർ ജയേഷ് നായർ, ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഐസ്ക്രീമിന്റെ മായാലോകവുമായി ഐസ്ക്രീം ഫെസ്റ്റ്
ചോക്ലേറ്റുകളുടെ മധുരോത്സവത്തോടൊപ്പം ഐസ്ക്രീം പ്രേമികള്ക്കായി മറ്റൊരു ആഘോഷവും ലുലു ഒരുക്കുന്നുണ്ട്. മെയ് 8 മുതല് ആരംഭിച്ച ഐസ്ക്രീം ഫെസ്റ്റ് വ്യത്യസ്ത ഫ്ളേവറുകളുടെയും ലോകോത്തര ഐസ്ക്രീം വകഭേദങ്ങളുടെയും വലിയ ശേഖരവുമായി ശ്രദ്ധ നേടുകയാണ്. ലാസാ, സ്കീ, മില്മ തുടങ്ങിയ പ്രമുഖ ബ്രാന്ഡുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫ്രൂട്ട് ഫ്ളേവറുകള്, ചോക്ലേറ്റ് ബേസ്ഡ് ഐസ്ക്രീമുകള്, നട്ട്സ് ചേര്ന്ന പ്രീമിയം വകഭേദങ്ങള്, കുട്ടികള്ക്കായി നിറങ്ങളും രുചികളും ചേര്ന്ന പ്രത്യേക ഐസ്ക്രീമുകള് തുടങ്ങി ഒട്ടേറെ ഓപ്ഷനുകളാണ് ഫെസ്റ്റില് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങള്ക്കും കുട്ടികള്ക്കും യുവാക്കള്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള കോമ്പോകളും ലഭ്യമാക്കിയിട്ടുണ്ട്.
വേനല്ച്ചൂടിനിടെ തണുപ്പും മധുരവും ഒരുമിച്ച് ആസ്വദിക്കാനാകുന്ന ഈ ഫെസ്റ്റുകള് വലിയ ജനശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് ലുലു ഹൈപ്പര്മാര്ക്കറ്റ് അധികൃതര്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR