ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും പുകയുന്നു.
Kolkata , 12 മെയ് (H.S.) ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും പുകയുന്നു. പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത, പശ്ചിമ ബംഗാൾ സർക്കാരിനും മുൻ കായിക മന്ത്രിക്കുമെതിരെ ഗുരുതര
Satadru Dutta: The Sports Entrepreneur


Kolkata , 12 മെയ് (H.S.)

ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും പുകയുന്നു. പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത, പശ്ചിമ ബംഗാൾ സർക്കാരിനും മുൻ കായിക മന്ത്രിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മെസ്സിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും രാഷ്ട്രീയ ഇടപെടലുകളും തന്നെ ബലിയാടാക്കിയ രീതിയും വിവരിച്ചുകൊണ്ട് ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ദത്ത മനസ്സ് തുറന്നത്.

മെസ്സി അതൃപ്തനായിരുന്നു

പരിപാടിക്കിടെയുണ്ടായ ആൾക്കൂട്ട നിയന്ത്രണത്തിലെ പരാജയത്തെത്തുടർന്ന് സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയിൽ ലയണൽ മെസ്സി നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് ദത്ത അവകാശപ്പെടുന്നത്. 'മെസ്സിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം എന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു, ദത്ത പറഞ്ഞു. ഒരു അന്താരാഷ്ട്ര താരത്തിന്റെ സന്ദർശനത്തിൽ സംഘാടകനെതിരെയുണ്ടായ അനാവശ്യ പോലീസ് നടപടി താരത്തെപ്പോലും അസ്വസ്ഥനാക്കിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മന്ത്രിയുടെ ഇടപെടലും പ്രോട്ടോക്കോൾ ലംഘനവും

അന്നത്തെ പശ്ചിമ ബംഗാൾ കായിക മന്ത്രിയായിരുന്ന അരുപ് ബിശ്വാസിനെതിരെയാണ് ദത്തയുടെ ഏറ്റവും വലിയ വിമർശനം. പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂട്ടി നൽകിയ 'ഷോ ഫ്ലോ' (പരിപാടിയുടെ ക്രമം) മന്ത്രി പൂർണ്ണമായും അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

മന്ത്രിക്ക് തന്റെ ഉത്തരവാദിത്തം എന്താണെന്ന് അറിയില്ലായിരുന്നു. അദ്ദേഹം സംസ്ഥാനത്തിന്റെ വികാരങ്ങൾ വെച്ച് കളിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരിപാടി സ്വന്തം ഇഷ്ടപ്രകാരം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഔദ്യോഗികമായി മെസ്സിക്കൊപ്പമുള്ള ചടങ്ങുകളിൽ മന്ത്രിക്ക് സ്ഥാനമില്ലായിരുന്നു, ദത്ത ആരോപിച്ചു.

ലത്തീൻ അമേരിക്കൻ സംസ്കാരത്തിൽ അനുവാദമില്ലാതെ ഒരാളെ സ്പർശിക്കുന്നത് 'ബാഡ് ടച്ച്' ആയിട്ടാണ് കണക്കാക്കുന്നതെന്ന് ദത്ത വിശദീകരിച്ചു. മെസ്സിയെപ്പോലൊരു താരത്തെ കാണുമ്പോൾ ആദ്യം വേണ്ടത് ഹസ്തദാനമാണ്. എന്നാൽ മന്ത്രി മെസ്സിയുടെ അരയിലും തോളിലും കൈവെച്ചു. ഇത് മെസ്സിയെ പ്രകടമായി അസ്വസ്ഥനാക്കി. കൂടാതെ, നിയന്ത്രിത മേഖലകളിലേക്ക് തന്റെ കുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥ സുഹൃത്തുക്കളെയും വിളിച്ച് വരുത്തി ഫോട്ടോ എടുപ്പിക്കാനും മന്ത്രി ശ്രമിച്ചു. ഇതെല്ലാം മെസ്സിയുടെ സ്വകാര്യതയെ ബാധിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം വെറും പ്രഹസനം

താൻ കേവലം ഒരു ബലിയാട് മാത്രമാണെന്നും യഥാർത്ഥ കുറ്റക്കാരെ പോലീസ് സംരക്ഷിച്ചുവെന്നും ദത്ത ആരോപിക്കുന്നു. അന്നത്തെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏകപക്ഷീയമായിരുന്നു. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ തന്നെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എന്തുകൊണ്ട് മന്ത്രിയെ ചോദ്യം ചെയ്തില്ല? സിസിടിവി ദൃശ്യങ്ങളിൽ ആരൊക്കെ അനധികൃതമായി ഗ്രൗണ്ടിൽ പ്രവേശിച്ചുവെന്ന് വ്യക്തമാണ്. എന്നിട്ടും അന്വേഷണം എന്നിലേക്ക് മാത്രം ഒതുങ്ങിയെന്നും ദത്ത വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News