മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു
Ernakulam , 13 മെയ് (H.S.) മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അന്സിബ. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമ
ANZIBA HASSAN


Ernakulam , 13 മെയ് (H.S.)

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അന്സിബ. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകള് മൂലവുമാണ് താരം അമ്മയില് നിന്ന് രാജിവച്ചതെന്ന് ശ്വേത മേനോന് വ്യക്തമാക്കി. കൊച്ചിയില് ചേര്ന്ന് എക്സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോന് ഔദ്യോഗിക വിശദീകരണം നൽകിയത്.

ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അമ്മ പ്രസിഡന്റ് വ്യക്തമാക്കി. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായും ശ്വേത മേനോൻ പറഞ്ഞു.

‘‘വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി., ശ്വേതാ മേനോൻ പറഞ്ഞു.

ശ്വേത മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പില് എതിരില്ലാതെയാണ് അന്സിബ തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അന്സിബ തെരഞ്ഞെടുക്കപ്പെട്ടത്. നടി കുക്കു പരമേശ്വരനാണ് ജനറല് സെക്രട്ടറി.

അടുത്തിടെ താരസംഘടനയിലെ ഒരു ഓഫിസ് സ്റ്റാഫ് തൊഴിൽപരമായ പീഡനം നേരിടുന്നു എന്ന് ആരോപണം ഉന്നയിച്ചിരുന്നു. സംഘടനയുടെ ട്രഷറാനായ ഉണ്ണി ശിവപാലിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിച്ചത്. ഈ സംഭവം കഴിഞ്ഞ ദിവസം ചേര്ന്ന ജനറല് ബോഡി യോഗത്തില് ചര്ച്ച ചെയ്തിരുന്നു.

ഉണ്ണി ശിവപാലിനെ നിര്ബന്ധിത അവധിയിലേക്ക് വിടുകയും ചെയ്തു. ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ കൊച്ചി കമ്മിഷണറെ സമീപ്പിച്ചിരുന്നു. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബർ ഓഫീസിലും യുവതി പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അന്സിബയുടെ രാജിവച്ച് ഒഴിയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News