കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡുകളിലേക്ക് കുതിച്ചുയര്ന്നു.
Thiruvananthapuram , 13 മെയ് (H.S.) കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡുകളിലേക്ക് കുതിച്ചുയര്ന്നു. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വര്ണത്തിന് ഇന്ന് പവന് 10,200 രൂപയും, ഗ
Gold rate


Thiruvananthapuram , 13 മെയ് (H.S.)

കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡുകളിലേക്ക് കുതിച്ചുയര്ന്നു. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വര്ണത്തിന് ഇന്ന് പവന് 10,200 രൂപയും, ഗ്രാമിന് 1275 രൂപയും ഒറ്റയടിക്ക് കൂടി. ഇതോടെ ഒരു പവൻ സ്വര്ണത്തിൻ്റെ ഇന്നത്തെ വില 1,23,120 രൂപയായി. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നത് തടയുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരുന്നത്.

ഇന്നത്തെ സ്വർണ്ണ നിരക്കുകൾ ഒറ്റനോട്ടത്തിൽ (മെയ് 13)

സംസ്ഥാനത്തെ പ്രമുഖ വിപണികളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇന്നത്തെ ഏകദേശ നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

22 കാരറ്റ്: ഒരു ഗ്രാമിന് 14,116 രൂപ, ഒരു പവന് (8 ഗ്രാം) 1,12,928 രൂപ

24 കാരറ്റ് : ഒരു ഗ്രാമിന് 15,399 രൂപ, 8 ഗ്രാമിന് 1,34,312 രൂപ

18 കാരറ്റ് : ഒരു ഗ്രാമിന് 11,550 രൂപ, 8 ഗ്രാമിന് 1,00,736 രൂപ

ഇതിൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെൻ്റ് സെസ്സും ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്ണ വില കുതിച്ചുയര്ന്നത്. സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചത് വില വർധനയ്ക്ക് ഇടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ 9 ശതമാനം കൂടി വില വർധിപ്പിക്കേണ്ടി വരുമെന്നും കള്ളക്കടത്ത് സജീവമാകുമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർധിക്കുന്നതിന് ഇത് കാരണമാകുന്നു. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തിട്ടുള്ളത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതി.ഇറക്കുമതി ചുങ്കം 9 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണവില പവന് 10,200 രൂപയുടെ വർധരവാണുണ്ടായത്.

ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ പ്രതികരിച്ചു.

വിവാഹ വിപണിക്ക് തിരിച്ചടി

കേരളത്തിൽ വിവാഹ സീസൺ പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടായ ഈ റെക്കോർഡ് വർധനവ് സാധാരണക്കാരെ വലിയ തോതിൽ ബാധിക്കും. പുതിയ 15% തീരുവയ്ക്ക് പുറമെ 3% ജി.എസ്.ടിയും , സ്വർണക്കടകളുടെ പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താക്കൾ ഇനി ഒന്നര ലക്ഷത്തോളം രൂപ നൽകേണ്ടി വരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News