കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ.
Kollam , 13 മെയ് (H.S.) കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനത്ത് രാഷ്ട്രീയമായ അനിശ്ചിതത്വം നിലനിൽക്കുന്നത് നിർഭാഗ്യകരമെന്നും ഇത് യുഡിഎഫ് സർക്കാറിൻ്റെ തിളക്കമാർന്ന ടേക്ക് ഓഫ
N K


Kollam , 13 മെയ് (H.S.)

കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനത്ത് രാഷ്ട്രീയമായ അനിശ്ചിതത്വം നിലനിൽക്കുന്നത് നിർഭാഗ്യകരമെന്നും ഇത് യുഡിഎഫ് സർക്കാറിൻ്റെ തിളക്കമാർന്ന ടേക്ക് ഓഫിന് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു.

'102 സീറ്റ് നൽകി വിജയിപ്പിച്ച വോട്ടർമാർ ഉയർത്തുന്ന ഗൗരവമായ ചോദ്യങ്ങളും മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഉയരുന്ന വിഭാഗീയതയും ആരോപണ പ്രത്യാരോപണങ്ങളും വിജയത്തിൻ്റെ ശോഭ കെടുത്തി. മുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് തടസമാകും. എത്രയും വേഗം നിയമസഭ കക്ഷി നേതാവിനെ പ്രഖ്യാപിക്കണം.

ആർഎസ്പിയുടെ കാഴ്ചപ്പാട് കൃത്യമായി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതാണ്. ഘടക കക്ഷികൾ ആരും പരസ്യ നിലപാട് സ്വീകരിച്ചില്ല. നയപരമായ നിലപാട് ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചു. എം എം ഹസൻ പറയുന്നത് കേട്ടാൽ തിടുക്കപ്പെട്ട് ലീഗ്, കോൺഗ്രസ് വിഷയത്തിൽ ഇടപെട്ടത് പോലെ തോന്നും. ഹൈക്കമാന്ഡ് ക്ഷണിച്ചിട്ടാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്. അല്ലാതെ വെറുതേ കയറി ചെന്ന് പറയുകയായിരുന്നില്ല. മുഖ്യമന്ത്രിയായി ആര് വന്നാലും അംഗീകരിക്കും' പ്രേമചന്ദ്രൻ പറഞ്ഞു.

A, B, C അല്ലാതെ D വന്നാലും അംഗീകരിക്കും അതാണ് മുന്നണി മര്യാദ. ഘടക കക്ഷികളോട് അഭിപ്രായം തേടിയത് കൊണ്ട് അത് കൂടി പരിഗണിക്കും എന്ന് വിശ്വസിക്കുന്നു. ആർഎസ്പി ഒരു പേരും പറഞ്ഞിട്ടില്ല. സാഹചര്യങ്ങൾ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. എല്ലാ ഘടക കക്ഷികളും അങ്ങനെ തന്നെ ചെയ്തു എന്നാണ് കരുതുന്നതെന്നും പ്രേമചന്ദ്രൻ എംപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്തി കസേരയുമായി ബന്ധപ്പെട്ട ചർച്ച വോട്ട് ചെയ്ത് ജയിപ്പിച്ച വോട്ടർമാരിൽ നൈരാശ്യം ഉണ്ടാക്കി എന്നത് ഒരു വസ്തുതയാണെന്നും ഈ സമയം സിപിഎമ്മിനേറ്റ കനത്ത പരാജയം ചർച്ച ചെയ്യപ്പെടേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

'അതുകൊണ്ട് ഇനിയും വൈകാൻ പാടില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തെ സംബന്ധിച്ചുള്ള ആഹ്ലാദവും ആഘോഷവും അതിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുപോലെ പ്രധാനമാണ് സിപിഎം നേരിടുന്ന സംഘടനാപരമായ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്. ഞങ്ങൾ ഇതിനെ രാഷ്ട്രീയമായാണ് കാണുന്നത് വ്യക്തിയല്ല രാഷ്ട്രീയം തന്നെയാണ് പ്രധാനം' പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

ഈ കാലയളവിൽ മന്ത്രി റോഷി അഗസ്റ്റിൻ 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നും ഇതുപോലുള്ള നൂറ് കണക്കിന് കേസുകൾ ഗവണ്മെൻ്റിൻ്റെ പേരിലുണ്ടെന്നും അതൊക്കെ ചർച്ച ചെയ്യുന്നതിന് പകരം മുഖ്യമന്ത്രിയെ ചർച്ച ചെയ്യുന്നത് സമയം പാഴാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News