ബളാന്തോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു.
Kasaragod , 13 മെയ് (H.S.) ബളാന്തോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. ജോലിക്കാരോടൊപ്
ATTACKING WASP


Kasaragod , 13 മെയ് (H.S.)

ബളാന്തോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്.

ജോലിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. മണ്ണിനടിയിൽ കൂട് കൂടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു . ഉടൻതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കേയാണ് മരണം.

കടന്നല് കുത്തേറ്റാല്

കുത്തേറ്റതു മൂലമുണ്ടാകുന്ന അലർജിയുടെ പ്രതിപ്രവർത്തനമാണ് മനുഷ്യരിലെ മരണകാരണം. കടന്നലുകൾ കുത്തിയാൽ ശരീരത്തിലെത്തുന്ന വിഷവസ്തു രക്തത്തില് സ്വാഭാവിക പ്രതിരോധമുണ്ടാക്കും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവയ്ക്കു കാരണമാവുകയും കടന്നലുകളുടെ കുത്തിൻ്റെ ആധിക്യത്തിന് അനുസരിച്ച് മരണം വരെ സംഭവിക്കുകയും ചെയ്യാം. ശ്വാസകോശം, ഹൃദയം, കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കാനും കടന്നലുകളുടെ കൂട്ടായ ആക്രമണത്തിന് കഴിയും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ചെറിയ തോതിലുള്ള കടന്നല് ആക്രമണം ഗുരുതരമാകാറില്ല. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിൻ്റെ ചെറിയ ആക്രമണം പോലും മരണകാരണമായേക്കാം. കൂടുതൽ അളവിൽ കുത്തേൽക്കുന്നതും സ്ഥിതി ഗുരുതരമാക്കും.

ആക്രമണമുണ്ടായാല് ചെയ്യേണ്ടത്?

കടന്നലിൻ്റെ ആക്രമണുണ്ടായാല് ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് സാധിക്കുമെങ്കില് ഐസ് വയ്ക്കണം. ശേഷം എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലരിൽ കടന്നലിൻ്റെ കുത്തേറ്റ് 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.

പത്തു കടന്നലുകള് ഒരു പാമ്പിന് തുല്യം

പാമ്പിന് വിഷത്തിൻ്റെ പത്തിലൊന്നു വിഷം ഓരോ കടന്നലിലും ഉണ്ടെന്നാണ് റിപ്പോർട്ട്. പത്ത് കടന്നല് ചേര്ന്നാല് പാമ്പു കടിച്ചതിനു തുല്യമായും. മര്മത്തിലാണു കടന്നല് ആക്രമിക്കുക. രക്തം, നാഡീവ്യവസ്ഥ, ശ്വാസകോശം എന്നിവിടങ്ങളെയും ബാധിക്കും. അതിനേക്കാളുപരി കുത്തേറ്റ ഭാഗത്തു പ്രതിരോധം ശക്തമാക്കുന്നതിനു ശരീരം നടത്തുന്ന പ്രവര്ത്തനങ്ങളും വിപരീതഫലം സൃഷ്ടിക്കും. കടുത്ത അലര്ജിയാണു കടന്നല് കുത്ത് നല്കുന്നത്. ഇതിനെതിരെ വ്യാപകമായി ആൻ്റി ഹിസ്റ്റമിനുകള് പുറപ്പെടുവിക്കുന്നതു മൂലമാണു ദേഹം മുഴുവനും നീര് വരുന്നത്. ശരീരത്തിലെ മര്മ ഭാഗങ്ങളില് വിഷാംശം ഏറ്റാല് പ്രഹരശേഷി പതിന്മടങ്ങാകും. മര്മം നോക്കി കുത്താനും കടന്നലുകള്ക്കറിയാം. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിൻ്റെ വശങ്ങള്, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളില് കുത്തേറ്റാല് വിഷം പെട്ടെന്നു പടരും.

ആക്രമണത്തില് നിന്ന് രക്ഷപെടാന്

കടന്നൽ കൂട്ടത്തോടെ ഇളകിയാൽ ഓടി വെള്ളത്തില് മുങ്ങുകയോ വളരെവേഗം വീട്ടിൽ കയറി കതകടക്കുകയോ ആണ് ആക്രമണത്തില് നിന്ന് രക്ഷപെടാനുള്ള പ്രധാന മാര്ഗങ്ങള്. റോഡരുകില് ആണെങ്കില് വാഹനങ്ങളിൽ കയറി ചില്ലു പൊക്കി ഡോർ അടച്ചും ആക്രമണം തടയാം. കൂടിനു നേരേ ആക്രമണം നടത്തിയവരെ പിന്തുടർന്ന് ഏറെ നേരം കാത്തു നിന്ന് തിരികെ ആക്രമിക്കുന്ന ചില കൂട്ടാം കടന്നലുകളുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News