Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 മെയ് (H.S.)
കേരളത്തിൻ്റ വിദ്യാഭ്യാസ മേഖല വീണ്ടും നേട്ടങ്ങളുടെ ഉയരം കീഴടക്കിയിരിക്കുകയാണ്. ദേശീയ അംഗീകാരമായ പ്രചേസ്ത2 യിലേക്ക് കേരളം ഉയർന്നിരിക്കുന്നു. സംസ്ഥാനത്തിൻ്റെ പൊതുവിദ്യാഭ്യാസ മികവും, ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI) പ്രകാരം കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
2024-25 കാലയളവിൽ വിദ്യാഭ്യാസ മേഖലയിലെ സ്കോറിലും ഗ്രേഡിലും കേരളം വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷം 594.2 ആയിരുന്ന സ്കോർ ഇത്തവണ 687.7 ആയി ഉയർന്നതായും മന്ത്രി വ്യക്തമാക്കി. ഇതോടെ 93.5 പോയിൻ്റിൻ്റെ വർധനവാണ് അറിവിൻ്റെ മേഖലയിൽ സംസ്ഥാനത്തിന് നേടാനായത്. 2023-24 വർഷത്തിൽ പ്രചേസ്ത 3 വിഭാഗത്തിലായിരുന്ന കേരളം, ഇത്തവണ മെച്ചപ്പെട്ട പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രചേസ്ത 2 വിഭാഗത്തിലേക്ക് ഉയർന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി പ്രത്യേകിച്ച് പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം, ഭരണ കാര്യക്ഷമത എന്നിവയിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണം എന്ന് വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം മികച്ച ഗ്രേഡ് നിലനിർത്താൻ കേരളത്തിന് സാധിക്കുന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ അടയാളമാണ്. സർക്കാർ നടപ്പിലാക്കിയ സമഗ്ര പരിഷ്കാരങ്ങളും, പദ്ധതികളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പഠനനേട്ട സർവേ (NAS) ഉൾപ്പെടെയുള്ള പഠന സൂചികകളിൽ കേരളം മികച്ച പ്രകടനം തുടരുന്നതായും, അതിൻ്റെ ഗുണങ്ങളൊക്കയാണ് ഈ നേട്ടത്തിന് പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചേസ്ത എന്ന പ്രകടന സൂചിക
പ്രചേസ്ത എന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ സ്കൂള് വിദ്യാഭ്യാസ നിലവാരം വിലയിരുത്താൻ ഉപയോഗിക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിലെ(PGI) ഒരു ഗ്രേഡ് വിഭാഗമാണ്. പഠന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണ കാര്യക്ഷമത, വിദ്യാർഥികളുടെ നേട്ടങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് സ്കോറും ഗ്രേഡും നൽകുന്നു.
ഈ ഗ്രേഡുകളിലൊന്നാണ് പ്രചേസ്ത. ഗ്രേഡിംഗിൽ സംസ്ഥാനങ്ങളുടെ പ്രകടനമനുസരിച്ച് വിവിധ തലങ്ങളായി തിരിക്കുന്നുണ്ട്. പ്രചേസ്ത 1,പ്രചേസ്രത 2,പ്രചേസ്ത 3 എന്നിവ അതിൽപ്പെടുന്നു. ഒരു സംസ്ഥാനത്തിൻ്റെ സ്കോർ ഉയരുന്നതിനനുസരിച്ച് ഉയർന്ന ഗ്രേഡിലേക്കാണ് എത്തുന്നത്. കേരളം മുമ്പ് പ്രചേസ്ത 3 വിഭാഗത്തിലായിരുന്നെങ്കിലുംസ്കോർ വർധിച്ചതിനെ തുടർന്ന് പ്രചേസ്ത 2 വിഭാഗത്തിലേക്ക് ഉയർന്നു.
സാക്ഷര കേരളത്തിൻ്റെ പൊൻതൂവലുകൾ
- ദേശീയ വിദ്യാഭ്യാസ പുരസ്കാരം (National Education Excellence Recognition)
- പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI) പ്രചേസ്ത ഗ്രേഡ്( പ്രചേസ്ത 3,2)
- ദേശീയ അച്ചീവ്മെൻ്റ് സർവേ (NAS) മികച്ച പ്രകടന അംഗീകാരം
- സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര അംഗീകാരം
- ഹൈടെക് സ്കൂള് പദ്ധതി ദേശീയ ശ്രദ്ധ നേടി
- ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനം
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ദേശീയ തല പ്രശംസ
- സമഗ്ര ശിക്ഷ അഭിയാൻ്റെ (Samagra Shiksha) മികച്ച പ്രവർത്തന അംഗീകാരം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR