Enter your Email Address to subscribe to our newsletters

Kottayam, 13 മെയ് (H.S.)
നിലവില്‍ എം.എല്‍.എ. സ്ഥാനത്തേക്ക് വിജയിച്ചവരില്‍നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. എന്നാല്‍, ആരുടേയും പേര് ജോസഫ് വിഭാഗം നിര്‍ദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വിജയിക്കുമെന്ന ഉറപ്പില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാകാത്തത് യുഡിഎഫിലെ ഘകടകക്ഷികളിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം.
ലീഗ് നേതാക്കളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍എസ് പി നേതാക്കളും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികള്‍ക്കെല്ലാം വലിയ നിരാശയുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. ബെന്നി ബഹനാന്‍ അടക്കമുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് ചോദ്യംചെയ്യുന്നതിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S