Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 മെയ് (H.S.)
കോണ്‍ഗ്രസിന് എതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. രാഷ്ട്രീയത്തില്‍ പറയുന്ന വാക്കുകള്‍ക്ക് മാന്യത വേണം. കേരള രാഷ്ട്രീയം മലീമസമായെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വളരെ അകന്നു. എങ്ങനെ പെരുമാറണം എന്ന് നേതാക്കന്‍മാരെ പഠിപ്പിക്കേണ്ട സമയമായി. താന്‍ ഇതുവരെ ഒരു നേതാവിനെതിരെയും മോശമായ വാക്കുപയോഗിച്ചിട്ടില്ല. ജനാധിപത്യത്തില്‍ അത് ഭൂഷണമല്ല. എന്നാല്‍ നീ പോടാ, ചെറ്റ, എന്തെടാ എന്നൊക്കെയാണ് ഉയര്‍ന്ന നേതാക്കള്‍ പറയുന്നത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ ജീര്‍ണത പരിഹരിക്കാന്‍ വലിയ ശ്രമം വേണം.
കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ച് പുറത്തു നിന്ന് വന്നയാള്‍ എന്താണ് പറഞ്ഞത്. അതിന് മറുപടിയും കൊടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ലാഭത്തിന് വേണ്ടിയല്ല. രാഷ്ട്രീയം സ്ഥാനത്തിന് വേണ്ടിയാകുന്നത് അപകടമാണ്. ഏത് പാര്‍ട്ടിയില്‍ പോകുന്നതിനും ഉളുപ്പില്ലാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പുഫലം വലിയ ഞെട്ടലുണ്ടാക്കി. വെള്ളാപ്പള്ളി നടേശന്‍ മാത്രമല്ല പലരും പരാജയത്തില്‍ പങ്കു വഹിച്ചിട്ടുണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S