തിരുവിതാംകൂർ ദേവസ്വം ബോർഡ് സമ്പൂർണ്ണ ഡിജിറ്റൈസേഷനിലേക്ക് ; കിറ്റ്ഫ്രയുമായി ധാരണ പത്രം ഒപ്പിട്ടു
Thiruvanathapuram, 13 മെയ് (H.S.) തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റെസേഷനിലേക്ക്, ഇതിനായി കിറ്റ്ഫ്രയും( കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്
devaswom


Thiruvanathapuram, 13 മെയ് (H.S.)

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റെസേഷനിലേക്ക്, ഇതിനായി കിറ്റ്ഫ്രയും(

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ദേവസം കമ്മീഷണർ ബി. സുനിൽകുമാറും കിറ്റ്ഫ്രയ്ക്കായി ഡയറക്ടർ രാഹുൽ കെ രാജ് KAS ഉം ആണ് ധാരണ പത്രത്തിൽ ഒപ്പു വച്ചത്. ക്ഷേത്ര ഭരണം, ഓഫീസുകളിലെ ഫയൽ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയ വിക്രയം, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, ശബരിമലയിലെ വിവിധ ഓൺലൈൻ സേവനങ്ങൾ എന്നിവയാണ് ഡിജിറ്റൈസേഷനിലൂടെ നടപ്പാക്കുന്നത്. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ ആദ്യ മോഡ്യൂൾ ആയി നടപ്പാക്കും. ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതോടെ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും സുതാര്യമായും ഭക്ത ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിന് കഴിയും. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു അഡ്വ. പി.ഡി. സന്തോഷ് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News