സോണിയ ഗാന്ധി ആശുപത്രിയില്; കേരളത്തിലെ മുഖ്യമന്ത്രി ചര്ച്ചകള് വൈകും
New delhi, 13 മെയ് (H.S.) കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിു. ചെറിയൊരു ശസ്ത്രക്രിയക്കായാണ് സോണിയയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേ
sonia


New delhi, 13 മെയ് (H.S.)

കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിു. ചെറിയൊരു ശസ്ത്രക്രിയക്കായാണ് സോണിയയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായാണ് ശസ്ത്രക്രിയ എന്നാണ് വിവരങ്ങള്‍.

സോണിയ ആശുപത്രിയില്‍ ആയതോടെ കേരളത്തിലെ മുഖ്യമന്ത്രി തീരുമാനവും വൈകുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നീളാനാണ് സാധ്യത

കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ശ്വസനതടസത്തെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഡല്‍ഹിയിലെ കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും കാരണം ആസ്തമ വര്‍ദ്ധിച്ചതാണ് അന്ന് ആരോഗ്യനില വഷളാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷംതന്നെ മാര്‍ച്ചില്‍ അസ്വസ്ഥതയെത്തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചിരുന്നു.

അന്ന് മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. 2025-ല്‍ മാത്രം ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നും പതിവ് പരിശോധനകള്‍ക്കുമായി മൂന്ന് തവണയെങ്കിലും അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്

---------------

Hindusthan Samachar / Sreejith S


Latest News