കോണ്ഗ്രസിലെ മുഖ്യമന്ത്രി തര്ക്കത്തില് സെക്രട്ടറിയേറ്റില് ഭരണസ്തംഭനം; ഭരണത്തില് ഇടപെടാതെ കാവല് മുഖ്യമന്ത്രി
Thiruvanathapuram, 13 മെയ് (H.S.) നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പോലും തീരുമാനുമാകാത്തത് സംസ്ഥാനത്തെ സാധാരണക്കാരേയും ബാധിക്കുന്നതരത്തിലേക്ക് മാറുന്നു. സെക്രട്ടറിയേറ്റില്‍ ഒരു ഫയല്‍ നീക്കവും നടക്കാതെ സം
secratariate


Thiruvanathapuram, 13 മെയ് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പോലും തീരുമാനുമാകാത്തത് സംസ്ഥാനത്തെ സാധാരണക്കാരേയും ബാധിക്കുന്നതരത്തിലേക്ക് മാറുന്നു. സെക്രട്ടറിയേറ്റില്‍ ഒരു ഫയല്‍ നീക്കവും നടക്കാതെ സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാവുകയാണ്. നയപരമായ ഒരു തീരുമാനവും ഉണ്ടാകുന്നില്ല. എസ്എസ്എല്‍സി ഫലപ്രഖ്യാപനം പോലും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമായത്.

കാവല്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരുന്നുണ്ട് എങ്കിലും ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ല. അതുകൊണ്ട് തന്നെയാണ് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയെതെ ഇരിക്കുന്നച്യ പത്ത് ദിവസമായി പിണറായി വിജയന്‍ ഓഫീസിലേക്ക് എത്താറില്ല. പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഒഴിവാക്കിയ അദ്ദേഹം പാര്‍ട്ടി വാഹനത്തിലാണ് യാത്ര ചെയ്യുന്നത്. ക്ലിഫ് ഹൗസില്‍ നിന്നും താമസം മാറുന്നതിനായി പുതിയ വീടും തിരവനന്തപുരത്ത് വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നിലവില്‍ അത്യാവശ്യ കാര്യങ്ങള്‍ നീങ്ങുന്നത്. ഒപ്പം കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ നേതൃത്വത്തില്‍ സ്ഥലം മാറ്റം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കുന്നുണ്ട്. മറ്റെല്ലാം പുതിയ സര്‍ക്കാര്‍ വന്നിട്ട് എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങളൊന്നും നടക്കാത്ത സാഹചര്യമാണ്. മന്ത്രിമാരില്ലാത്തതിനാല്‍ പരാതികളുമായി എത്തുന്ന പൊതുജനങ്ങള്‍ നിസ്സഹായരാണ്. പരാതി കേള്‍ക്കാന്‍ മന്ത്രിമാരില്ല കൂടാതെ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കാത്തതും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്.

സ്‌കൂള്‍ തുറക്കല്‍, മഴക്കാല പൂര്‍വ്വ ശുചീകരണം അടക്കമുള്ള കാര്യങ്ങളും സ്തംഭനാവസ്ഥയിലാണ്. ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മഴക്കാലത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചത് മാത്രമാണ് ഒരു ആശ്വാസ തീരുമാനം.

---------------

Hindusthan Samachar / Sreejith S


Latest News