Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപയിനറായിരുന്നു വടകര എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. സംസ്ഥാന വ്യാപകമായി ഷാഫിയെ എത്തിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. യുഡിഎഫിന് വലിയ വിജയം ഉണ്ടായപ്പോഴും ഷാഫിയെ അണികള്‍ നിലത്ത് നിര്‍ത്തിയില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഒരിക്കല്‍ ഷാഫിയെ ആഘോഷത്തോടെ കൊണ്ടുനടന്ന കോണ്‍ഗ്രസ മുസ്ലിം ലീഗ് അണികള്‍ ഇപ്പോള്‍ ഷാഫിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ഷാഫിയുടെ ചതിക്ക് പകരം ചോദിക്കും എന്ന് പറഞ്ഞുള്ള പ്രചരണമാണ്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിഡി സതീശനെ തള്ളി കെസി വേണുഗോപാലി ഷാഫി പിന്തുണയ്ക്കുന്നു എന്ന സൂചനകള്‍ വന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. സതീശനൊപ്പം ചേര്‍ന്ന് നിന്ന ആളായാണ് ഷാഫിയെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈഗികാരോപണം വന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന ശക്തമായ നിലപാട് സതീശന്‍ സ്വീകരിച്ചിരുന്നു. അടുത്ത് അനുയായിക്ക് എതിരെ നിന്നതോടെയാണ് ഷാഫി സതീശനുമായി അകന്നതും കെസിക്കൊപ്പം ചേര്‍ന്നത് എന്നുമാണ് പുറത്തു വരുന്ന വിവരം.
പൊതുവികാരം കണക്കിലെടുക്കാതെ കെസിയെ കെട്ടിയിറക്കാനുള്ള നീക്കത്തില്‍ പങ്കാളി ആയതോടെയാണ് നായകനായി നിന്ന ഷാഫി പറമ്പില്‍ വില്ലനായി. ഷാഫിയുടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പിന്നില്‍ നിന്ന് കുത്തിയതിനുള്ള പണി അടുത്ത തിരഞ്ഞെടുപ്പിന് നല്‍കും എന്നാണ് കമന്റുകള്‍ നിറയുന്നുത.് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഡി സതീശന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. പ്രത്യേകിച്ചും മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍. ഇതിന് എതിരായ ഷാഫിയുടെ നീക്കമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് ഇനിയൊരു പരസ്യ പ്രതിഷേധമായി മാറുമോ എന്നും ഷാഫി ക്യാംപ് ഭയക്കുന്നുണ്ട്.
ഷാഫി മാത്രമല്ല തൃക്കരിപ്പൂരില്‍ നിന്നും അട്ടിമറി വിജയം നേടിയ സന്ദീപ് വാര്യറും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. കെസിക്കൊപ്പമാണ് എന്ന വിവരം പുറത്തു വന്നതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് സന്ദീപ്. കടുത്ത ഭാഷയിലാണ് ലീഗ് അണികള്‍ നിയുക്ത എംഎല്‍എയോട് പ്രതികരിക്കുന്നത്. ലീഗ് നേതൃത്വവുമായി സംസാരിച്ച് അണികളെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍.
---------------
Hindusthan Samachar / Sreejith S