സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Thiruvananthapuram , 14 മെയ് (H.S.) സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ആറ് ജില്ലകളില് മാത്രമായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഇപ്പോള് ഒമ്പത് ജില്ലകളിലേക്ക് മുന്നറിയിപ്പ് വ്യാപിപ്പിച്
Weather update


Thiruvananthapuram , 14 മെയ് (H.S.)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ആറ് ജില്ലകളില് മാത്രമായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഇപ്പോള് ഒമ്പത് ജില്ലകളിലേക്ക് മുന്നറിയിപ്പ് വ്യാപിപ്പിച്ചു.

17 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില് 64.5 മില്ലിമീറ്റർ മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ഇതിനിടെ അടുത്ത മൂന്ന് മണിക്കൂറില് പാലക്കാട് ജില്ലയില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില് 50 കിലോമീറ്റർ വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലയോര മേഖലകളിലുള്ളവർ, രാത്രിയാത്ര നടത്തുന്നവർ, കടലോര പ്രദേശങ്ങളിലുള്ളവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളില് ഇന്നും നാളെയും (14/05/2026 & 15/05/2026) മത്സ്യബന്ധനത്തിന് പോകാൻപാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14/05/2026 & 15/05/2026: കേരള - ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

14/05/2026 & 15/05/2026: തമിഴ്നാട് തീരം ഗള്ഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ബംഗാള് ഉള്ക്കടല്, മധ്യ കിഴക്കൻ ബംഗാള് ഉള്ക്കടല്,അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള് ഉള്ക്കടല്, ആൻഡമാൻ കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

16/05/2026 & 17/05/2026 : തമിഴ്നാട് തീരം, ഗള്ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള് ഉള്ക്കടല്, മധ്യ കിഴക്കൻ ബംഗാള് ഉള്ക്കടല് , അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള് ഉള്ക്കടല്, വടക്ക് കിഴക്കൻ ബംഗാള് ഉള്ക്കടല് , ആൻഡമാൻ കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

18/05/2026: തെക്ക് കിഴക്കൻ ബംഗാള് ഉള്ക്കടല്, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാള് ഉള്ക്കടല്, മധ്യ കിഴക്കൻ ബംഗാള് ഉള്ക്കടല്, ആൻഡമാൻ കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News