തെക്കുപടിഞ്ഞാറൻ മൺസൂൺ 16ന് എത്തിയേക്കും
Thiry, 14 മെയ് (H.S.) രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ മുന്നേറ്റത്തിന് അനുകൂല സാഹചര്യം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. നിലവിലെ അന്തരീക്ഷസ്ഥിതിയനുസരിച്ച് 16ഓടെ കാലവർഷം ആൻഡമാൻ നിക്കോബർ ദ്വീപ സമൂഹങ്ങളിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. സാധാരണ കേരളത്തിൽ
Heavy rains lashed Saputara,


Thiry, 14 മെയ് (H.S.)

രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ മുന്നേറ്റത്തിന് അനുകൂല സാഹചര്യം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. നിലവിലെ അന്തരീക്ഷസ്ഥിതിയനുസരിച്ച് 16ഓടെ കാലവർഷം ആൻഡമാൻ നിക്കോബർ ദ്വീപ സമൂഹങ്ങളിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. സാധാരണ കേരളത്തിൽ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ ആയേക്കും. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ മുന്നറിയിപ്പിനൊപ്പം തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവുമുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News