21 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Thiruvananthapuram , 14 മെയ് (H.S.) വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പൊതുഭരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.
V D Satheeshan


Thiruvananthapuram , 14 മെയ് (H.S.)

വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പൊതുഭരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടിയേക്കും.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിലാണ് പതിനൊന്നാം ദിവസം ഡൽഹിയിൽ നിന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.

മന്ത്രിമാരെ പാർട്ടി കൂട്ടായി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ അറിയിച്ചു. നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. ഔപചാരികമായി സതീശനെ നേതാവായി തെരഞ്ഞെടുക്കും. സതീശൻ കെപിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്.

ടീം യുഡിഎഫിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സതീശൻ്റെ ആദ്യപ്രതികരണം. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നൊന്നായി നടപ്പിലാക്കും. ഞങ്ങൾ ടീം യുഡിഎഫാണ്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും പൊതുപ്രവർത്തനത്തിൻ്റെയും നിർവചനം മാറ്റി എഴുതും. എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്ത് കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

എഐസിസി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില് സതീശന് വെല്ലുവിളിയായി ഉണ്ടായിരുന്നത്. എന്നാല്, സംസ്ഥാനത്തെ ജനവികാരം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയായി കോണ്ഗ്രസ് ഹൈക്കമാന്ഡ് സതീശനെ തിരഞ്ഞെടുത്തത്.

നേരത്തെ, കെഎസ്യു പ്രവര്ത്തനകാലത്ത് സതീശന് ഉറപ്പിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം കെ.സി വേണുഗോപാലിന് കിട്ടിയത് 'നേരനുഭവങ്ങള്, വി.ഡി സതീശന്റെ ജീവിതവും രാഷ്ട്രീയവും' എന്ന പുസ്തകത്തില് പറയുന്നുണ്ട്. 'മാറിപ്പോകുന്ന കെഎസ്യു പ്രസിഡന്റ് സ്ഥാനം' എന്ന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്. കെ.സി വേണുഗോപാലിനെ മറികടന്ന് വി.ഡി സതീശന് മുഖ്യമന്ത്രി പദം സ്വന്തമാക്കിയപ്പോള് സമൂഹമാധ്യമങ്ങളില് ഈ പഴയ കെഎസ്യു പ്രസിഡന്റ് സ്ഥാനത്തെ കുറിച്ചുള്ള ഓര്മ്മകളും പ്രചരിക്കുന്നുണ്ട്.

പുസ്തകത്തിലെ ഭാഗം ഇങ്ങനെ...

മാറിപ്പോകുന്ന കെഎസ്യു പ്രസിഡന്റ് സ്ഥാനം

'ഞാന് മഹാത്മാഗാന്ധി സര്വകലാശാലാ യൂണിയന് ചെയര്മാനായതിനുശേഷം കെഎസ്യുവില് ഒരു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതോര്ക്കുന്നു. വര്ഷം 1989 ആണെന്നാണ് എന്റെ ഓര്മ.

ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള് ഞാനായിരുന്നു. കെഎസ്യു പ്രസിഡന്റ് സ്ഥാനാര്ഥി. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്, ആ വര്ഷം തെരഞ്ഞെടുപ്പു നടന്നില്ല. എന്റെ ദൗര്ഭാഗ്യം എന്നു പറഞ്ഞാല് മതിയല്ലോ.

പിന്നെ, കെ.സി വേണുഗോപാല് വിദ്യാര്ഥിയായി തിരുവനന്തപുരത്തേക്കു വന്നു. അദ്ദേഹം എന്നെക്കാള് സീനിയറായിരുന്നു. മാത്രമല്ല, മുന്പ് കെഎസ്യു വൈസ് പ്രസിഡന്റും ആയിരുന്നു. ശരത്ചന്ദ്രപ്രസാദിന്റെയൊക്കെ കമ്മിറ്റിയില്.

പിന്നീടുള്ള സമയം കെഎസ്യു തെരഞ്ഞെടുപ്പു വന്നപ്പോള് ഞാനില്ല...!

കെ.സി വേണുഗോപാല് കെഎസ്യുവിന്റെ പ്രസിഡന്റ് ആയി. മുതിര്ന്ന നേതാക്കളൊക്കെ എന്നോടു പറഞ്ഞത്, കമ്മിറ്റിയില് ഭാരവാഹിയായിരിക്ക്, അടുത്ത അവസരത്തില് ആകാമെന്നാണ്...! സമാശ്വസിപ്പിക്കാനുള്ള ഒരു വാചകമായി മാത്രമേ അന്ന് ആ സംസാരത്തെ എനിക്കു കണക്കാക്കാന് കഴിയുമായിരുന്നുള്ളൂ.

അന്നത്തെ ആദ്യത്തെ ഓര്ഗനൈസിങ് കമ്മിറ്റിയില് ഞാനുണ്ടായിരുന്നു. യഥാര്ഥത്തില്, ആറുമാസം ഭാരവാഹി ലിസ്റ്റില് ഞാനുണ്ടായിരുന്നു. ഞാനും ഭാരവാഹിയാകും എന്നുതന്നെയായിരുന്നു മൊത്തത്തിലുണ്ടായ പ്രചാരണം.

എന്നാല്, അവസാനത്തെ പ്രഖ്യാപനം വന്നപ്പോള് ഞാന് ഞെട്ടി. എന്റെ പേര് വെട്ടിമാറ്റിയിരിക്കുന്നു...! സംഘടനയ്ക്കകത്തുണ്ടായ ചര്ച്ചകളായിരിക്കാം കാരണം. എന്തായാലും, അതേപ്പറ്റി പരിതപിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല.

പിന്നെ എന്നെ എക്സിക്യൂട്ടീവ് മെമ്പര് ആക്കി. അത് എനിക്ക് വല്ലാത്ത വിഷമം സമ്മാനിച്ച ഒന്നായിരുന്നു. ആ ഓര്മ ഒരിക്കലും ഞാന് മറക്കുകയുമില്ല.

രമേശ് ചെന്നിത്തലയെ പോലുള്ളവര് കാബിനറ്റില് ഉണ്ടാകണമെന്നും അദ്ദേഹം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മുതിര്ന്ന നേതാവ് കെ മുരളീധരന് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ ഹിതകരമല്ലാത്ത തീരുമാനങ്ങള് വന്ന സന്ദര്ഭത്തില് പോലും പാര്ട്ടിയുടെ നയങ്ങള്ക്ക് അനുസരിച്ച് എല്ലാകാലത്തും പ്രവര്ത്തിച്ചയാളാണ് അദ്ദേഹമെന്നും കെ മുരളീധരന് പറഞ്ഞു. അദ്ദേഹം ഒരിക്കലും ഒരു വിമത പ്രവര്ത്തനത്തിന് നേതൃത്വം നല്കിയില്ലയെന്നും ഈ മന്ത്രിസഭയില് കരുത്തായി അദ്ദേഹം നിലകൊള്ളുമെന്നാണ് എന്റെ പ്രതീക്ഷയെന്നും മുരളീധരന് വ്യക്തമാക്കി. രമേശ് പോകുന്നത് ഗുരുവായൂരിലേക്ക് ആണെന്നും ഞാനും നാളെ ഗുരുവായൂരിലേക്ക് പോകുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു.

കേരളത്തിലെ ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്ഡ് എടുത്തത്. രാഹുല് ഗാന്ധിയും മല്ലികാര്ജുന് ഖാര്ഗെയും ഈ കാര്യത്തില് നല്ലൊരു സമീപനമാണ് സ്വീകരിച്ചതെന്നും തീരുമാനമുണ്ടാകാന് കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും, ഇത് കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണര്വ് നല്കിയിട്ടുണ്ടെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങള് ഉണ്ടായപ്പോള്പോലും പാര്ട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവര്ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു. അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാല് രമേശ് ചെന്നിത്തല മന്ത്രിസഭയില് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില് ഒരാളായിരുന്നു രമേശ് ചെന്നിത്തല. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തില് അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തില് പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലും പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

കുറേ കടമ്പകള് കടന്നാണ് ഹൈക്കമാന്ഡ് തീരുമാനം എടുത്തതെന്നും എല്ലാവരെയും ചേര്ത്ത് മുന്നോട്ട് പോകാന് വി ഡി സതീശന് സാധിക്കണമെന്നും രാജ്മോഹന് ഉണ്ണിത്താന് എംപി പറഞ്ഞു. പാര്ട്ടിയില് ഒരു വികാരം ഉണ്ടായിരുന്നു. എന്നാല് ജനവികാരം മറിച്ചായിരുന്നുവെന്നും ജനവികാരം കാണാതെ പാര്ട്ടിക്ക് മുന്നോട്ട് പോകാന് കഴിയില്ലയെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. ഘടകകക്ഷികളുടെയും വികാരം ഉള്ക്കൊണ്ടുകൊണ്ടാണ് തീരുമാനം. പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം മാതൃകാപരം. വിവാദങ്ങള്ക്ക് വിടപറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയോറിറ്റി നോക്കിയല്ല തീരുമാനം എടുക്കുക. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നിലപാട് എന്ന പേരില് പുറത്തുവരുന്ന വിവരങ്ങള് ശരിയാണെങ്കില് ദൗര്ഭാഗ്യകരമാണെന്നും പാര്ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.

11 ദിവസം നീണ്ട അനിശ്ചിതത്വങ്ങള്ക്കും തര്ക്കങ്ങള്ക്കും ഒടുവില് വി.ഡി. സതീശനെ മുന്നിര്ത്തി പുതിയൊരു യുഗത്തിലേക്ക് കടക്കുമ്പോള്, മുതിര്ന്ന നേതാക്കളുടെ പിണക്കം തീര്ത്ത് പാര്ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുക എന്ന കടുത്ത വെല്ലുവിളിയാണ് ഹൈക്കമാന്ഡിനും നിയുക്ത മുഖ്യമന്ത്രിക്കും മുന്നിലുള്ളത്. വരും ദിവസങ്ങളില് ചെന്നിത്തലയുടെയും കെ.സി. പക്ഷത്തിന്റെയും നിലപാടുകള് കേരള രാഷ്ട്രീയത്തില് നിര്ണ്ണായകമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News